പുതിയ ഏഷണികളുമായി സാന്ത്വനം വീട്ടില്‍ ജയന്തി; നിര്‍ത്തി പൊരിച്ച്‌ ശിവന്‍, ജയന്തിയുടെ വാക്കുകേട്ട് കുടുംബം കലക്കാന്‍ അപ്പു! താക്കീതുമായി ദേവി, കിടിലന്‍ റൊമാന്‍സുമായി ശിവാജ്ഞലി

 


മലയാളികളുടെ പ്രിയപ്പെട്ട പരമ്ബരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരും അനിയത്തിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ തന്നെ യുവാക്കളെ അടക്കം ആരാധകരാക്കി മാറ്റിയ പരമ്ബര റേറ്റിംഗിലും മുന്നിലെത്തുകയായിരുന്നു.

 രസകരമായ രംഗങ്ങളിലൂടെ പരമ്ബര ഇപ്പോള്‍ മുന്നേറുകയാണ്. ശിവനും അഞ്ജുവും തമ്മിലുള്ള പറയാത്ത പ്രണയത്തെയാണ് പരമ്ബര ഇപ്പോള്‍ അവതരിപ്പിക്കുന്നത്.ശിവന്‍ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും, അതിര്‍ വരമ്ബുകളില്ലാത്ത സ്നേഹമാണെന്ന് അഞ്ചു തിരിച്ചറിയുകയുമാണ്. 

ഇന്നത്തെ എപ്പിസോഡില്‍ വീട്ടിലെ കാര്യങ്ങള്‍ക്ക് ശിവന്‍ അമിതമായി പണമൊക്കെ ഉപയോഗിക്കുന്നു എന്ന രീതിയിലായിരുന്നു അഞ്ജുവിന്റെ സംസാരം.ഈ രീതിയില്‍ സംസാരിക്കുമ്ബോള്‍, സ് സ്നേഹത്തോടും തലോടലോടും കൂടി തന്നെ ശിവന്‍, അതിനുള്ള മറുപടി കൊടുക്കുന്നുണ്ട്. കുറച്ച്‌ പ്രണയമൊക്കെ കുത്തി നിറച്ച്‌ അഞ്ജുവിനെ നല്ലതുപോലെ കൈയിലെടുത്ത രീതിയിലാരുന്നു സംസാരം.

എന്തായാലും അത്, നിങ്ങളൊക്കെയും കാണേണ്ടതാണ്.. കാരണം സീരിയല്‍ കാണുന്ന ഒട്ടു മിക്കപേരും ആഗ്രഹിക്കുന്നത് തന്നെയാണ്, ശിവാജ്ഞലി സീനുകള്‍ ശിവന് അഞ്ജുവിനോടും ശങ്കരന്‍മാമയോടുമുള്ള കെയറിങ്ങും അഞ്ചു ശിവനെ സ്നേഹിക്കുന്നതൊക്കെ കാണാന്‍ ഇഷ്ട്ടമില്ലാത്ത ഒരു പ്രേക്ഷകനും ഇല്ല. കാരണം, ശിവന്‍ അഞ്ജലി കോമ്ബിനേഷന്‍ പ്രേക്ഷക മനസ്സിലേക്ക് അത്രയ്ക്ക് നിറഞ്ഞു.

പിന്നെ സ്ഥിരം ഏഷണിയും പ്രശ്നങ്ങളുമായി ഇന്നും ജയന്തി എത്തുന്നുണ്ട്, ജയന്തി എപ്പോഴത്തെയും പോലെ ഒരു ലോഡ് കുറ്റപ്പെടുത്തലുകളുമായി വരികയാണെങ്കില്‍ അതിനുള്ള പണികളും കിട്ടുന്നുണ്ട്. എന്താണെന്നല്ലേ.. അതൊക്കെ കണ്ടറിയണം കേട്ടോ.. ഇന്നത്തെ എപ്പിസോഡ് കാത്തിരുന്ന കാണൂ.. ശിവന്‍ ജയന്തിക്ക് കൊടുക്കുന്ന കിടിലന്‍ മറുപടികളാണ്.. സത്യം പറഞ്ഞാല്‍ അതൊക്കെ കേട്ടാല്‍, ആര്‍ക്കായാലും ഒന്ന് കോരിത്തരിച്ചു പോകും.

പോകുന്ന എല്ലാ സ്ഥലങ്ങളിലും തന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ പ്രശ്നം ഉണ്ടാക്കാന്‍ ജയന്തി മിടുക്കി ആണെന്നറിയാമല്ലോ.. സാന്ത്വനം വീട്ടില്‍ വന്നാല്‍, ജയന്തിയുടെ കുശുമ്ബും അസൂയയോടുള്ള സംസാരവും കേള്‍ക്കാന്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യമായിട്ടുള്ളത്, അപ്പു തന്നെയാണ്.. ഇതിനു മുന്‍പും ജയന്തിയുടെ വാക്ക് കേട്ട് അപ്പു വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. ഇന്നും അതിനുള്ള പുറപ്പാട് തന്നെയാണ്..

എന്തയാലും അപ്പുവിന്റെ പുതിയ വഴക്കിനും പ്രശ്നത്തിനും പിന്നില്‍ ആരാണെന്ന് വീട്ടിലുള്ള എല്ലാവര്‍ക്കും പെട്ടെന്ന് തന്നെ മനസ്സിലാകും അതിനുള്ള നല്ലൊരു മറുപടി ദേവേട്ടത്തി തന്നെ കൊടുക്കട്ടെ. അങ്ങനെ വന്നാലല്ലേ.. കഥയ്ക്കുമൊരു ത്രില്ലുള്ളൂ.. എന്തയാലും, ജയന്തിയ്ക്ക് ഇന്ന് നല്ലതുപോലെ എല്ലാവരുടെ കയ്യില്‍ നിന്നും കിട്ടും കേട്ടോ...

Post a Comment

0 Comments