മൂന്ന് യുവാക്കള്‍ പീഡിപ്പിച്ചെന്ന പരാതിയുമായി സ്കൂള്‍ വിദ്യാര്‍ത്ഥിനി; കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു പീഡന വാര്‍ത്ത; മദ്രസ അധ്യാപക​ന്റെ കഴുത്തിലും കുരുക്ക് വീഴും

 


കാസര്‍ഗോഡ് : മൂന്ന് യുവാക്കള്‍ പീഡപ്പിച്ചു എന്ന് പരാതി നല്‍കിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു പീഡന വാര്‍ത്ത.പത്താം ക്ലാസുകാരിയ പെണ്‍കുട്ടിയെ കൗണ്‍സിങ്ങിന് വിധേയയാക്കിയസമയത്താണ് കരഞ്ഞു കൊണ്ട് താന്‍ നേരത്തെയും പീഡനത്തിന് ഇരയായിട്ടുള്ളതായി പെണ്‍കുട്ടി പറഞ്ഞത്.

വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ വെച്ച്‌ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മദ്രസ അധ്യാപകന്‍ അഷറഫ് (41) നെ കാസര്‍ഗോഡ് വനിതാ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ യുവാക്കള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് യുവാക്കള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് നേരത്തെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. മത പഠനത്തിനായി മദ്രസയില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

Post a Comment

0 Comments