15 വർഷത്തെ കാത്തിരിപ്പിൽ നാല് കൺമണികൾ; പക്ഷേ ഈ കുഞ്ഞുമക്കളെ പോറ്റാൻ ആവുന്നില്ല, കുടുംബം പ്രതിസന്ധിയിൽ, അപേക്ഷയുമായി ഈ ദമ്പതികൾ

 


കോട്ടയം: 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാല് കൺമണികളെ ഒരുമിച്ച് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴയിലെ ദമ്പതികൾ. എന്നാൽ സന്തോഷിക്കേണ്ട നിമിഷത്തിലും സങ്കടത്തിലാണ് സുരേഷും പ്രസന്നയും. ചികിത്സ സൃഷ്ടിച്ച ബാധ്യത കാരണമാണ് കുടുംബം വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒറ്റ പ്രസവത്തിൽ നാലു കുരുന്നുകളെ ദൈവം സമ്മാനിച്ചത്.

മൂന്ന് ആൺ കുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞുമാണ് ഇവർക്ക്. തെങ്ങ് കയറ്റ തൊഴിലാളിയായ സുരേഷ് അപകടത്തിൽ പരിക്കേറ്റതോടെ ജോലിക്ക് പോകാതെയായി. കുഞ്ഞുങ്ങളെ നോക്കാൻ പ്രസന്നയ്ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു. കടം വാങ്ങിയായിരുന്നു പിന്നീട് സ്വകാര്യ ആശുപത്രിയിലെ ചികിത്സ. ഇതോടെ വൻ ബാധ്യതക്കാരായി.

കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ പോലും ഇപ്പോൾ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. സുഹൃത്തുകളുടേയും ബന്ധുക്കളുടേയും കരുതലിലാണ് ജീവിതം. ആഗ്രഹിച്ച് കിട്ടിയ പൊന്നോമനകൾക്കൊപ്പം ബാധ്യതകളില്ലാത്ത ഭാവിയാണ് ഇവരുടെ ആഗ്രഹം. ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയാണ് സുരേഷും പ്രസന്നയും.


അക്കൗണ്ട് വിവരം

പ്രസന്ന സുരേഷ്

Acc No. 67254275785

IFSE SBIN0070112 SBI

അതിരമ്പുഴ ബ്രാഞ്ച്

Post a Comment

0 Comments