മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരജോഡികള്‍ ഇവിടെയുണ്ട്. ഇഷ്ട ജോഡികള്‍ ഒരുമിച്ചെത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാകാറുണ്ട്. അങ്ങനെ മുന്‍പ് കാലത്ത് ആരാധകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് ശങ്കറും മേനകയും. ഇപ്പോഴിതാ ആ ജോഡികള്‍ വീണ്ടും കുടുംബസമേതം ഒത്തുചേര്‍ന്നിരിക്കുകയാണ്.
ശങ്കറിന്റെയും മേനകയുടെയും കുടുംബങ്ങള്‍ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ശങ്കറാണ് ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമായി ശങ്കറിന്റെ ഭാര്യയും മകനുമുള്ള ചിത്രങ്ങളും കീര്‍ത്തിയെ ശങ്കര്‍ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അമ്മയുടെ ഹിറ്റ് നായകനെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട കീര്‍ത്തി സുരേഷ്. അതേസമയം, അമ്മയുടെ ഹിറ്റ് ജോഡിയുമൊത്ത പുതിയ സിനിമ വല്ലതും ഉണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.ശങ്കര്‍ -മേനക ജോഡികള്‍ അഭിനയിച്ച സിനിമകളില്‍ മിക്കതും ഹിറ്റുകളായിരുന്നു. പൂച്ചയ്ക്കൊരു മൂക്കുത്തി, പിരിയില്ല നാം, മുത്തോടു മുത്ത്, ഒരു നോക്കു കാണാന്‍, തുടങ്ങി ഇരുവരുടേതുമായിട്ടുള്ള ഒരുപാട് സിനിമകള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിട്ടുണ്ട്.സിനിമാ നിര്‍മാതാവും നടനുമായ സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയില്‍ മേനക അത്ര സജീവമല്ലെങ്കിലും അഭിമുഖങ്ങളിലൂടെയെല്ലാം താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിയാറുണ്ട്.
0 Comments