ഏതുകാലത്തും എന്തു പ്രതിസന്ധി ഉണ്ടായാലും വ്യാജവാർത്തകൾക്കും ഗോസിപ്പുകൾക്കും പഞ്ഞമില്ലാത്ത നാടാണ് നമ്മുടെ നാട്.അത് രാഷ്ട്രീയരംഗത്ത് ആണെങ്കിലും സിനിമാരംഗത്ത് ആണെങ്കിലും ബിസിനസ് രംഗതാണെങ്കിലും ഗോസിപ്പുകൾക്കും വ്യാജവാർത്തകൾക്കും ഒരു കുറവും ഉണ്ടാകാറില്ല.ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത പരിപാടിയായിരുന്നു ബിഗ് ബോസ്.
ബിഗ് ബോസ് ഒന്നാം സീസൺ വളരെ വിജയകരമായിരുന്നു അതുപോലെതന്നെ മൂന്നാം സീസണും വൻ വിജയമായിരുന്നു. എന്നാൽബിഗ് ബോസ് 2 സീസൺ ഗോസിപ്പുകൾ കൊണ്ട് നിറഞ്ഞ റിയാലിറ്റി ഷോ ആയിരുന്നു.ബിഗ്ബോസ് പോലെയുള്ള റിയാലിറ്റി ഷോയിൽ ആരോടെങ്കിലും അടുപ്പവും കൂടുതലുണ്ടെങ്കിൽ അത് പ്രണയമാണെന്ന് വ്യാഖ്യാനിക്കുന്നവർ ആണ് കൂടുതലും ഉള്ളത്.അങ്ങനെ ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത് വിവാദങ്ങളിൽ കുടുങ്ങിയ താരമാണ് മഞ്ജു സുനിച്ചൻ.
ഫുക്രൂ മായുള്ള ബന്ധം കാരണം ഭർത്താവുമായി വേർപിരിയുന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.ഇത്തരം വിഷയങ്ങൾ വരുമ്പോൾ കൃത്യമായി മറുപടി നൽകുന്ന ആൾ കൂടിയാണ് മഞ്ജു സുനിച്ചൻ.ഇപ്പോൾ തന്നെയും ഫുക്രുവിനെ യും കുറിച്ചുള്ള വിവാദങ്ങൾ കൃത്യമായ മറുപടി നൽകുകയാണ് മഞ്ജു സുനിച്ചൻ.മഴവിൽ മനോരമ എന്ന ചാനലിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടിയിൽ കൂടിയാണ് മഞ്ജു സുനിച്ചൻ മലയാള സീരിയൽ രംഗത്തേക്ക് കടന്നു വരുന്നത്.ആക്ഷേപഹാസ്യ സീരിയൽ കൂടിയായിരുന്നു മഞ്ജുവിനെ അരങ്ങേറ്റം.
തുടർന്ന് സിനിമകളിലും അഭിനയിക്കാൻ താൻ അതിന് അവസരം ലഭിച്ചു.പിന്നീട് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 വിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്.എന്നാൽ ബിഗ്ബോസ് കഴിഞ്ഞതോടെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു മഞ്ജുവിന്.
ഫുക്രുമായുള്ള വിവാദങ്ങൾക്ക് മഞ്ജു സുനിച്ചൻ മറുപടി നൽകിയത് ഇങ്ങനെയാണ്,ബിഗ് ബോസിൽ ഉണ്ടായ സമയത്തു ഏറെ മിസ്സ് ചെയ്തത് മകൻ ബർണാചനെയാണ്.തന്റെ മകനെപ്പോലെ കുസൃതി കളിച്ച് നടക്കുന്ന ആളായിരുന്നു ഫുക്രു.മകനെപ്പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചു.ബിഗ് ബോസിൽ നിങ്ങൾ കണ്ട പൊട്ടിത്തെറികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത് എങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്ന് എനിക്കറിയില്ല എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
ഒരു സുഹൃത്തിനെ കെട്ടിപ്പിടികാത്തവർ ആണ് ഇവിടെ ഉള്ളത്. അതിൽ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളത് കൊണ്ടാവും.ഇനി എനിക്ക് അങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഈ പൊടി കൊച്ചിനോട് തോന്നുമോ.അവന് 23 വയസ്സേ ഉള്ളൂ.എനിക്ക് ഇപ്പോൾ 39 വയസ്സായി. അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടൻ ഉണ്ട്.ഷാജി ചേട്ടൻ ഉണ്ട്. അവരോട് ഒന്നും തോന്നാത്തത് എന്ത് ട്രാക്ഷൻ ആണ് എനിക്ക് പൊടി കൊച്ചിനോട് തോന്നാൻ ഉള്ളത് മഞ്ജു ചോദിക്കുന്നു. ഏറെ വിവാദമായിരുന്നു മഞ്ജു വിന്റെ പല പ്രസ്താവനകളും ബിഗ് ബോസിൽ.
0 Comments