കോളേജിൽ അല്ലാഹു അക്ബർ വിളി മുഴക്കിയ പെൺകുട്ടിക്ക് 3 കോടി പ്രതിഫലം നൽകാനൊരുങ്ങി സൽമാൻ ഖാൻ? സംഭവം ഇങ്ങനെ

 


കഴിഞ്ഞ കുറേ ദിവസങ്ങളായി കർണാടകയിൽ ഹിജാബ് സമരം നടന്നുവരികയാണ്. ഇതിനിടയിൽ ഒരു വീഡിയോ വലിയ രീതിയിൽ മലയാളം ആയി മാറിയിരുന്നു. ബുർഖ ധരിച്ചു വരുന്ന ഒരു പെൺകുട്ടി കോളേജിലേക്ക് കയറാൻ ശ്രമിക്കവെ കാവി ഷാൾ അണിഞ്ഞ കുറെ ആൺകുട്ടികൾ അവരുടെ പിന്നാലെ പോവുകയായിരുന്നു. ജയ് ശ്രീരാം വിളികൾ മുഴക്കി കൊണ്ടായിരുന്നു ഇവർ പെൺകുട്ടിയുടെ പിന്നാലെ നടന്നു പോയത്.

 പെൺകുട്ടി തിരിഞ്ഞു നിന്നുകൊണ്ട് അല്ലാഹു അക്ബർ വിൽക്കുകയും ചെയ്തു. ഇത് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.ഇപ്പോൾ ഈ പെൺകുട്ടിക്ക് മൂന്ന് കോടി രൂപ പ്രതിഫലം നൽകാനൊരുങ്ങുകയാണ് സൽമാൻ ഖാൻ എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചില ബോളിവുഡ് ഓൺലൈൻ മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.

 ഇതിന് പിന്നാലെ സൽമാൻഖാനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് വരികയും ചെയ്തു. എന്നാൽ സംഭവത്തിൻ്റെ സത്യാവസ്ഥ എന്താണ് എന്ന് അറിയുമോ? പ്രതികരണവുമായി കാര്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെ രംഗത്തെത്തി.മുസ്കാൻ എന്നാണ് ആ പെൺകുട്ടിയുടെ പേര്. ഈ പെൺകുട്ടിക്കു സൽമാൻ ഖാൻ മൂന്ന് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു എന്ന വാർത്ത യൂട്യൂബിൽ ഉള്ള ഓൺലൈൻ മാധ്യമമാണ് ആദ്യമായി നൽകിയത്. വേൾഡ് ഫാസ്റ്റ് അപ്ഡേറ്റ് എന്ന യൂട്യൂബ് ചാനൽ ആണ് ഈ വാർത്ത ആദ്യമായി നൽകിയത്. മനപ്പൂർവ്വം മതസ്പർദ്ധ ഉണ്ടാക്കുന്നതിനു വേണ്ടി മാത്രം പടച്ചു വിട്ട വീഡിയോ ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഈ വാർത്തയിലെ സത്യാവസ്ഥ അറിഞ്ഞതോടെ സൽമാൻഖാനെതിരെ ഉള്ള പ്രചരണം അവസാനിപ്പിക്കുകയും ചെയ്യുകയാണ് ഹിന്ദുസംഘടനകൾ.

ട്വിറ്ററിലും ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണ് നടക്കുന്നത്. കാശ്മീർ ടുഡേ എന്ന ഒരു ട്വിറ്റർ അക്കൗണ്ട് ആണ് ഇതേ വാർത്ത പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലും ഈ വാർത്ത പ്രചരിക്കുന്നുണ്ട്. അതേസമയം ടർക്കി ഗവൺമെൻറ് ഈ പെൺകുട്ടിക്ക് പാരിതോഷികം പ്രഖ്യാപിച്ചു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണ് എന്ന് പറഞ്ഞുകൊണ്ട് ടർക്കി അധികൃതർ തന്നെ രംഗത്തെത്തുകയും ചെയ്തു.

Post a Comment

0 Comments