വിവാഹിതനും 4 കുട്ടികളുടെ അച്ഛനുമായ യുവാവ് ഐ സി യുവിൽ കയറി തന്റെ പ്രണയം നിരസിച്ച നേഴ്സിനെ വെടിവെച്ചു കൊന്നു

 


മധ്യപ്രദേശിലെ ഭോപ്പാലിൽ അടുത്ത് ഭിത്തിയാണ്പ്രണയം നിരസിച്ചതിന്റെ പേരിൽ അരുംകൊല ചെയ്തത്. പ്രണയ നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യർ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല.അതിനുള്ള വലിയ തെളിവാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്നത്.സർക്കാർ ആശുപത്രിയിലെ നേഴ്സിനെ അതേ ഹോസ്പിറ്റലിലെ വാർഡ് ബോയ് ആണ് വെടിവെച്ചുകൊന്നത്.

26കാരിയായ നഴ്സിനെ ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ വെച്ചാണ് ആശുപത്രി ജീവനക്കാരൻ കൊന്നത്.റിതേഷ് ശഖ്യാ എന്നയാളാണ് 26കാരിയായ നേഴ്സിന് നേരെ ഐസിയുവിൽ കയറി വെടിയുതിർത്തത്.വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ റിതേഷ് നേഴ്സിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ നഴ്സിന് ഈ കാര്യം അംഗീകരിക്കാൻ കഴിഞ്ഞില്ല.

താൻ വേറൊരാൾക്ക് വാക്ക് കൊടുത്തു എന്ന് റിതിഷിനോട് നേഴ്‌സ് പറയുകയും ഇതിൽ രോഷം പൂണ്ട റിതേഷ് പോയി നാടൻ തോക്ക് എടുത്തു കൊണ്ട് വന്ന് ഐ സി യു യിൽ കയറി യുവതിയെ വെടിവെക്കുകയായിരുന്നു.തന്റെ പ്രണയം പറഞ്ഞുകൊണ്ട് ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തുമായിരുന്നു.

തന്നെ ഇനി ശല്യപ്പെടുത്തിയാൽ പോലീസിൽ കംപ്ലൈന്റ് ചെയ്യുമെന്ന് പറഞ്ഞത് റിതീഷിന് പ്രതികാരമായി.തുടർന്നാണ് ഇയാൾ ഐസിയുവിൽ കയറി യുവതിയെ വെടിവെച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നേഴ്സ് മരിച്ചു.സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റു നഴ്സുമാർ ആശുപത്രിയിൽ തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Post a Comment

0 Comments