30കോടിയുടെ ലോട്ടറി അടിച്ചപ്പോൾ ഹരിശ്രീ അശോകൻ മകളോടും മരുമകനോടും ഈ കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്, എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു

 


മലയാളികളുടെ ഇഷ്ടതാരമാണ് ഹരിശ്രീ അശോകൻ. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ ഹരിശ്രീ അശോകൻ മിമിക്രി ട്രൂപ്പിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്.പിന്നീട് കലാഭവനിൽ ചേരുകയും ചെയ്തു.പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന മലയാള സിനിമയിൽ കൂടിയാണ് ഹരിശ്രീ അശോകൻ സിനിമാലോകത്തേക്ക് വരുന്നത്.അതിനുശേഷം 200 കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം നായകനായും പ്രതി നായകനായും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തിങ്ങിനിൽക്കുന്ന ഒരു കഥാപാത്രമാണ്.ദിലീപിന്റെ കൂടെയാണ് ഹരിശ്രീ അശോകൻ കൂടുതലായും അഭിനയിച്ചിട്ടുള്ളത്, ഇവരുടേത് മികച്ച ഹാസ്യ കൂട്ടുകെട്ടായിരുന്നു.കൊച്ചി രാജാവ്, പാണ്ടിപ്പട, റൺവേ, തിളക്കം, സിഐഡി മൂസ, കുബേരൻ, കാര്യസ്ഥൻ , ക്രേസി ഗോപാലൻ, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക.തുടങ്ങിയ നിരവധി സിനിമകളിൽ ദിലീപും ഹരിശ്രീ അശോകനും ഒരുമിച്ച് അഭിനയിച്ചു.

ഹരിശ്രീ അശോകന്റെ ഈ പറക്കും തളിക എന്ന ചിത്രം ഇന്നും സിനിമാപ്രേമികൾക്ക് ഹരമാണ്.ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയിലൂടെ സംവിധാനത്തിലും കൈ നോക്കി ഹരിശ്രീ അശോകൻ.മകൻ അർജുൻ അശോകൻ അച്ഛനെ പോലെ തന്നെ സിനിമയിൽ മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.പറവ, സൂപ്പർ ശരണ്യ, ജൂൺ അങ്ങനെ നിരവധി സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.അർജുൻ കൂടാതെ ഒരു മകൾ കൂടി ഹരിശ്രീ അശോകന് ഉണ്ട്.തന്റെ കുടുംബത്തെക്കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞത് ഇങ്ങനെയാണ്,ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിച്ചാണ് താൻ വളർന്നുവന്നത്, അതൊക്കെ പറഞ്ഞുകേൾപ്പിച്ചാണ് മക്കളെ വളർത്തിയിട്ടുള്ളത്.

കുട്ടിക്കാലത്ത് അർജുന് ഒരു സൈക്കിൾ വാങ്ങിച്ചു കൊടുത്ത ഒരാഴ്ചയ്ക്കുശേഷം സൈക്കിൾ കാണാനില്ല.സൈക്കിൾ എവിടെ എന്ന് ചോദിച്ചപ്പോൾ സൈക്കിൾ ഒരു കൂട്ടുകാരനെ കൊടുത്തു എന്ന് അർജുൻ പറഞ്ഞു.കൂട്ടുകാരൻ അവന്റെ കുടുംബം നോക്കുന്നത് രാവിലെ പത്രം ഇട്ടിട്ടാണ്.അതിനുശേഷം വേണം സ്കൂളിൽ പോവാൻ. സൈക്കിൾ വാങ്ങാൻ യാതൊരു നിവൃത്തിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവന് താൻ സൈക്കിൾ കൊടുത്തതെന്ന് അർജുൻ ഹരിശ്രീ അശോകനോട്‌ പറഞ്ഞു.തന്റെ മകൻ ചെയ്ത നല്ല കാര്യം ഓർത്ത് തന്റെ കണ്ണുകൾ നിറഞ്ഞു എന്നാണ് അശോകൻ പറഞ്ഞിട്ടുള്ളത്.

അതുപോലെ തന്നെയാണ് മകൾക്ക് ലോട്ടറി അടിച്ചപ്പോൾ, ലോട്ടറി തുകയിൽനിന്ന് കോടിയെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കണം എന്നായിരുന്നു ഹരിശ്രീ അശോകൻ മകളോട് ആവശ്യപ്പെട്ടത്.സ്വന്തം കുടുംബത്തിൽ തന്നെ ദുരിതമനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരെ സഹായിക്കണം.അങ്ങനെ മകളും ഭർത്താവും അതുപോലെ തന്നെ ചെയ്തു. തന്റെ രണ്ടു മക്കൾക്കും പാവങ്ങളെ സഹായിക്കാനുള്ള മനസ്സുണ്ട് എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

Post a Comment

0 Comments