34 വര്‍ഷം കടന്നുപോകുന്നു. ആദ്യമായി അവളെ കണ്ടു മുട്ടിയ ദിവസം നടൻ ജയറാം !!

 


മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു.

 മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്.

താരത്തിന്റെ മകൻ കാളിദാസ് സിനിമയിൽ ശോഭിക്കുമ്പോൾ മകൾ മാളവിക പരസ്യ ചിത്രങ്ങളിൽ ആണ് കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്നത്.ഏറ്റവും രസകരമായ രീതിയിൽ തന്നെ എന്ത് കാര്യവും കൈകാര്യം ചെയ്യാനുള്ള അനായാസമായ കഴിവ് ജയറാമിനുണ്ട് കുടുംബസദസുകളുടെ പ്രിയപ്പെട്ട ജയറാം ചിത്രങ്ങള്‍ മലയാളികള്‍ എന്നും കാണാനാഗ്രഹിക്കുന്നതാണ്. കുറെ വർഷങ്ങളായി തന്നെ ജയറാം മലയാള ചിത്രങ്ങളില്‍ വളരെ സജീവമായി തന്നെയുണ്ട്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.ഫിബ്രവരി 18..ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം..അശ്വതിയെ കണ്ടുമുട്ടിയ ദിവസം..34 വര്‍ഷം കടന്നുപോകുന്നു…കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്,, എന്നാണ് താരം കുറിച്ചത്, കൂടാതെ ഭാര്യയും നടിയുമായ പ്രവതിക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments