കടം വീട്ടാൻ പണമില്ലാതെ വിഷമിച്ച രാജേഷ് കുമാറിനെ തേടി 75 ലക്ഷത്തിന്റെ ഭാഗ്യമെത്തി; വിശ്വസിക്കാനാകാതെ കുടുംബം

 


കല്ലിശേരി: കടം വാങ്ങിയ പണം കൊടുത്തു തീർക്കാൻ പോലുമില്ലാതെ വിഷമിച്ചുനിന്ന യുവാവിന് ആശ്വാസമായി കേരളഭാഗ്യക്കുറിയുടെ 75 ലക്ഷത്തിന്റെ സമ്മാനമെത്തി. കല്ലിശേരി മലയിൽപറമ്പിൽ കിഴക്കേതിൽ പി രാജേഷ് കുമാറിനെ തേടിയാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിലെത്തിയത്.

സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ രാജേഷ് വാങ്ങിയ എസ്‌കെ 958712 നമ്പർ ടിക്കറ്റിനാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റായ രാജേഷിനും കുടുംബത്തിനും വലിയ ആഗ്രഹങ്ങളൊന്നുമില്ല.

”ബാധ്യതകൾ തീർക്കണം, പിന്നെ കൊച്ചു വീട് പണിയണം.” ഭാര്യ സിപി അനിതയ്ക്കും മക്കളായ ശിവാനിക്കും ശിവനന്ദയ്ക്കുമൊപ്പം സന്തോഷം പങ്കുവെച്ചുകൊണ്ട് രാജേഷ് പറഞ്ഞു. കല്ലിശേരി ജംക്ഷനിലെ ലോട്ടറിക്കച്ചവടക്കാരനായ തമ്പിയുടെ കയ്യിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

Post a Comment

0 Comments