കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞു; കഴിഞ്ഞ ദിവസം വാവ സുരേഷിന് പാമ്പ് കടിയേറ്റത്തിന് ശേഷം സംഭവിച്ചത്

 


മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. കുറിച്ചി പഞ്ചായത്തിലെ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു വാവ സുരേഷ്. ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂര്‍ഖനായിരുന്നു ഇത്.വാവ സുരേഷ് മൂര്‍ഖനെ പിടിക്കാനെത്താന്‍ വൈകുമെന്നറിയിച്ചതിനാല്‍ത്തന്നെ വീട്ടുകാരും നാട്ടുകാരും വല ഉപയോഗിച്ച് പാമ്പിനെ പിടിക്കാന്‍ ശ്രമം ആരംഭിച്ചു.

 പക്ഷേ, പരാജയപ്പെട്ടപ്പോള്‍ കരിങ്കല്ലുകൂട്ടം വലകൊണ്ട് മൂടിയിടുകയായിരുന്നു.രണ്ടാഴ്ച മുമ്പ് വാവ സുരേഷിന് തിരുവനന്തപുരത്തെ പോത്തന്‍കോട് വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടുവേദന ഉണ്ടായിരുന്നതിനാല്‍ കല്ലും മറ്റും മാറ്റിയത് നാട്ടുകാരായിരുന്നു. അവസാനത്തെ കല്ലും ഇളക്കി മാറ്റിയതോടെ പാമ്പിനെ കാണുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം പാമ്പിന്റെ വാല്‍ പിടിച്ച് ചാക്കിലേക്കാക്കാന്‍ ശ്രമിച്ചു. 

ഈ ശ്രമത്തിനിടയില്‍ പാമ്പ് നാല് തവണ ചാക്കില്‍ നിന്ന് പുറത്ത് ചാടി. അഞ്ചാം തവണ കാല് ചാക്കിനടുത്തേക്ക് നീക്കിവെച്ച് പാമ്പിനെ ചാക്കിനകത്താക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന് കടിയേറ്റത്.കടിയേറ്റതോടെ അദ്ദേഹത്തിന്റെ പിടി വിടുകയും പാമ്പ് ആള്‍ക്കൂട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങാനും തുടങ്ങി. മനോധൈര്യം കൈവിടാതെ അദ്ദേഹം പാമ്പിനെ പിടിച്ച് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി തന്റെ കാറില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് തനിക്കുള്ള പ്രാമിക ശുശ്രൂഷ സ്വയം ചെയ്തു. കാലിലെ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞ് തുണി കൊണ്ട് മുറിവ് കെട്ടി. പിന്നീട് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറയുകയായിരുന്നു. വാവ സുരേഷിന്റെ കാറില്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴി കൃത്യമായി അറിയാത്തതിനാല്‍ മറ്റൊരു വാഹനത്തിലേക്ക് സുരേഷിനെ മാറ്റി. യാത്രയ്ക്കിടെ അദ്ദേഹം സംസാരിച്ചിരുന്നുവെങ്കിലും ചിങ്ങവനത്ത് എത്തിയപ്പോഴേക്കും തലകറങ്ങുകയും നാട്ടകം സിമന്റ് കവലയിലെത്തിയപ്പോഴേക്കും ഛര്‍ദിച്ച് അവശനാകുകയം ചെയ്തു.കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറഅറുകയായിരുന്നു.

വാവ സുരേഷ് പാമ്പിനെ പിടികൂടാന്‍ വന്നപ്പോഴേ ഒന്നല്ല മറിച്ച് രണ്ട് പാമ്പുകള്‍ ഇവിടെയുണ്ടെന്ന് പറഞ്ഞെന്ന് വീട്ടുടമ വി ജെ നിജുമോന്‍ പറഞ്ഞു. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്ന് പറയുകയും ഒന്നിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേല്‍ക്കുകയായിരുന്നെന്നും നിജുമോന്‍ കൂട്ടിച്ചേര്‍ത്തു.വാവ സുരേഷിന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇന്നെ തിരുവനന്തപുരത്ത് പറഞ്ഞു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലത്തെത്തി അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം കുറിച്ചിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷം പാമ്പുകള്‍ പെരുകിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവിടെ പാമ്പുകള# പിടിക്കുന്നത്. പെരുമ്പാമ്പിനെയും മൂര്‍ഖന്‍ കുഞ്ഞുങ്ങളേയും വരെ പലപ്പോഴായി ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.മീന്‍ പിടിക്കാനായി വല ഇടുമ്പോള്‍ പലപ്പോഴും മീനിന് പകരം വലയില്‍ കുടുങ്ങുന്നത് പാമ്പുകളാണ്.

Post a Comment

0 Comments