ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പടെ നിരവധി പാര്‍ട്ടി നേതാക്കള്‍.സുജിത് പട്ടേല്‍ എന്നായാള്‍ നല്‍കിയ വിവാരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് നേതാക്കള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുടെ വാടക കെട്ടികിടക്കുന്നതായി കണ്ടെത്തിയത്.അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിന്റെ വാടകയിനത്തില്‍ 12,69,902 രൂപയാണ് ലഭിക്കാനുള്ളത്.
അവസാനമായി വാടക നല്‍കിയത് 2012 ഡിസംബറിലാണ്. അതേപോലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ ഔദ്യോഗിക വസതിയുടെയും വാടക അടച്ചിട്ടില്ല. 4610 രൂപയാണ് വാടക ഇനത്തില്‍ നല്‍കാനുള്ളത്. അവസാനമായി വാടകനല്‍കിയത് 2020 സെപ്റ്റംബറിലാണ്. സോണിയഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് 2013 ഓഗസ്റ്റിലാണ് അവസാനമായി വാടക നല്‍കിയത്. നല്‍കാനുള്ളത് ആഞ്ച് ലക്ഷത്തിലധികം രൂപയാണ്.
അഴിമതി നടത്താന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് ഇപ്പോള്‍ സോണിയാഗാന്ധിക്ക് വാടകനല്‍കാന്‍ കഴിയാത്തതെന്ന് ബിജെപി നേതാവ് തജിന്ദര്‍ പാല്‍ സിങ്ങ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് ശേഷം സോണിയാ ഗാന്ധിക്ക് വാടക കൊടുക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് ഇപ്പോള്‍ അഴിമതികള്‍ ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നിരുന്നാലും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മനുഷ്യരെന്ന നിലയില്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി സോണിയ ഗാന്ധി റിലീഫ് ഫണ്ട് എന്ന ആഷ് ടാഗില്‍ ഒരു ക്യാംപയിന്‍ ആരംഭിച്ചതായും അവരുടെ അക്കൗണ്ടിലേക്ക് പത്തുരൂപ നല്‍കിയതായും മറ്റുള്ളവരും അവരെ സഹായിക്കണമെന്നും ബിജെപി നേതാവ് ട്വിറ്ററില്‍ കുറിച്ചു.
0 Comments