സന്തോഷ് വർക്കി ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ലാലേട്ടൻ ആറാടുകയാണ് എന്ന് ഡയലോഗിലൂടെ വൈറൽ ആയി മാറിയ ഇദ്ദേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
മോഹൻലാൽ നായകനായ ആറാട്ടിന്റെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ ഓഡിയൻസ് റെസ്പോൺസ് എടുക്കാൻ യൂട്യൂബ് ചാനലുകൾ സന്തോഷിനെ സമീപിക്കുകയായിരുന്നു.ഒറ്റ റിവ്യൂ കൊണ്ടാണ് സന്തോഷ് വർക്കി ഹിറ്റായി മാറിയത്.
തന്റെ നാലാമത്തെ വയസ്സുമുതൽ മോഹൻലാൽ ഫാൻ ആണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.ആറാട്ടിനുശേഷം മറ്റൊരു ചിത്രത്തിന്റെ റിവ്യൂ ആയി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.അർജുൻ അശോകൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു സന്തോഷ്.
തുടർന്ന് സിനിമ കഴിഞ്ഞ് സ്വന്തം ചിത്രത്തെക്കുറിച്ച് അർജുൻ അശോകൻ സംസാരിക്കുമ്പോൾ അടുത്തുനിന്ന് സന്തോഷ് അർജുൻ അശോകനെ നോക്കിക്കൊണ്ടിരുന്നു.അതിനുശേഷം അടുത്തുനിന്ന് അർജുൻ അശോകനെ ക്കുറിച്ച് സന്തോഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തി.
സന്തോഷ് അർജുൻ അശോകനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്,യുവ നടന്മാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്, നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്, അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആവേണ്ട ആളാണ്.എന്നൊക്കെയാണ് അർജുൻ അശോകനെ കുറിച്ച് സന്തോഷ് പറഞ്ഞത്.സന്തോഷിന്റെ പുതിയ റിവ്യൂ ട്രോൾ വീഡിയോ ആയി മാറിയിട്ടുണ്ട്.അർജുൻ അശോകൻ റെ പുതിയ സിനിമയിൽ ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, ശബരീഷ്, മാമു കോയ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി വന്നിരിക്കുന്നത്.
0 Comments