നടന്‍ പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകര്‍ക്ക് ഉള്ളത് . ഭര്‍ത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമപ്രവര്‍ത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മരണം. അച്ഛന്റെ മരണം സുപ്രിയെ ശരിക്കും തളര്‍ത്തി.
ഇതിന് ശേഷം സോഷ്യല്‍ മീഡിയ വഴി അച്ഛനെ കുറിച്ച് പറഞ്ഞ് സുപ്രിയ എത്തിയരുന്നു. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം ചിരിച്ച മുഖവുമായി എത്തിയിരിക്കുകയാണ് സുപ്രിയ.കഴിഞ്ഞദിവസം തന്റെ കസിന്റെ എന്‍ഗേജ്‌മെന്റിന് സുപ്രിയയും കുടുംബവും പങ്കെടുത്തിരുന്നു.
ഇതിന്റെ ഫോട്ടോസും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷമാണ് ചിരിച്ച മുഖത്തോടെയുള്ള സുപ്രിയെ പ്രേക്ഷകര്‍ കാണുന്നത്. താരം പങ്കുവെച്ച ഫോട്ടോസ് ഫാന്‍സ് ഗ്രൂപ്പിലൂടെ ക്ഷണനേരംകൊണ്ട് വൈറലായി.പച്ച നിറത്തിലുള്ള സാരിയണിഞ്ഞാണ് സുപ്രിയ ചടങ്ങില്‍ പങ്കെടുത്തത്. സാരിക്ക് മുകളിലൂടെ ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കുണ്ട്. താരത്തിന്റെ വസ്ത്രത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെ ആരാധകര്‍ ശ്രദ്ധിച്ചത് സുപ്രിയയുടെ മാലയാണ്. വളരെ മനോഹരമായ ഒരു മാല ആയിരുന്നു കസിനിന്റെ എന്‍ഗേജ്‌മെന്റിന് സുപ്രിയ അണിഞ്ഞത്. മാലയുടെ വിലയായിരുന്നു പലര്‍ക്കും അറിയേണ്ടത്. ഇതിന് കൃത്യമായ മറുപടി സുപ്രിയ കൊടുത്തു.
അത് എന്റെ മമ്മി വിവാഹത്തിന് അണിഞ്ഞിരുന്ന മാലയാണ്. എന്റെ കല്യാണമായപ്പോള്‍ ഞാനും അത് ഇട്ടിരുന്നു. ഒരുദിവസം അലംകൃതയും അത് അണിയുമെന്നാണ് ഞാന്‍ കരുതുന്നത്. കുടുംബപരമായി കൈമാറി വരുന്ന ആഭരണമാണ് ഇതെന്നും ഇക്കാര്യം ശ്രദ്ധിച്ചതില്‍ സന്തോഷമെന്നുമായിരുന്നു സുപ്രിയയുടെ മറുപടി.
0 Comments