മലയാളികളുടെ ഇഷ്ടപ്പെട്ട യുവനടൻ ആണ് നീരജ് മാധവ്. പ്രത്യേകിച്ച് യുവതീയുവാക്കളുടെ. കഴിഞ്ഞ വർഷം ആണ് താരം ഒരു പിതാവ് ആയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം തന്നെ ഈ വിവരം പുറത്തുവിടുകയായിരുന്നു.ഒരു പെൺകുഞ്ഞാണ് നീരജ് ദീപ്തി ദമ്പതിമാർക്ക്.
ഒരുപാട് കാലത്തെ പ്രണയത്തിനുശേഷം 2018ൽ ആയിരുന്നു നീരജിൻറെ വിവാഹം. ഭാര്യ ദീപ്തി ജനാർദ്ദനനും കോഴിക്കോട് സ്വദേശിയാണ്. പ്രണയത്തെ പറ്റി ഒക്കെ താരം മുൻപ് സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അച്ഛൻ ആയതിനു ശേഷം കുഞ്ഞിൻ്റെ ആദ്യത്തെ ജന്മദിനം ആഘോഷിക്കുകയാണ് നീരജ്. മകളെ ചേർത്തു പിടിച്ചിട്ടുള്ള ഏതാനും ചിത്രങ്ങൾ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ക്യൂട്ട് ചിത്രങ്ങൾ ആണെന്നാണ് ആരാധകരുടെ വക കമൻറുകൾ.
ഒരച്ഛൻ ആയതിനു ശേഷം ഉള്ള മകളുടെ ആദ്യത്തെ ജന്മദിനം, അത് വല്ലാത്തൊരു വികാരം തന്നെയാണ് എന്നും ചിലർ പറയുന്നു. തൻറെ മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചു എന്നതാണ് പ്രത്യേകത. ആദ്യമായാണ് താരം ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ഇതിനുമുമ്പ് മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും താരം പങ്കു വെച്ചിട്ടില്ലായിരുന്നു.Lo
നിലങ്ക നീരജ് എന്നാണ് മകളുടെ പേര്. ഈയടുത്ത് ഫാമിലിമാൻ എന്ന വെബ്സീരീസിൽ നീരജ് ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മനോജ് ബാജ്പേയ് ആയിരുന്നു ഇതിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോൺ പ്രൈമിലാണ് ഫാമിലിമാൻ റിലീസ് ചെയ്തത്. ഇതിലെ നീരജിൻ്റെ കഥാപാത്രം ഒരുപാട് നിരൂപകപ്രശംസ നേടിയിരുന്നു. താരം അഭിനയിച്ച സുന്ദരിയെ ഗാർഡൻസ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അപർണ ബാലമുരളി ആണ് ചിത്രത്തിൽ നായിക.
0 Comments