'ആണുങ്ങൾ പ്രസവിക്കുന്നില്ലല്ലോ,' പൈസയും പ്രശസ്തിയും കൂടുമ്പോൾ ഓട്ടോമാറ്റിക്കായി വന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യമെന്ന് സീമ, വിവാദത്തിന് തിരികൊളുത്തിയതിങ്ങനെ


 

ബോൾഡ് ആയ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ബോൾഡായ അഭിപ്രായങ്ങൾ പറഞ്ഞും എന്നും വ്യത്യസ്തയാണ് നടി സീമ. തെന്നിന്ത്യയിലെ തന്നെ ചങ്കൂറ്റമുള്ള വേഷങ്ങൾ അവതരിപ്പിച്ചാണ് സീമ എല്ലാവർക്കും പ്രിയപ്പെട്ട താരമായത്.

മെഗാതാരം മമ്മൂട്ടിയുടെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ച സീമ പക്ഷെ മമ്മൂട്ടിയുടെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ിവവാദമായ പരാമർശം നടത്തി പുലിവാല് പിടിച്ചിട്ടുമുണ്ട്.മുമ്പ് ഒരു സ്വകാര്യ ചാനലിലെ ഗായിക റിമി ടോമിയുമായുള്ള അഭിമുഖ സംഭാഷണത്തിലായിരുന്നു സീമയുടെ വിവാദ പാരമർശം. 

റിമി ടോമി സീമയോട് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിക്കവെയായിരുന്നു ആ മറുപടി.പൈസയും പ്രശസ്തിയും കൂടുമ്പോൾ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്നായിരുന്നു സീമയുടെ അഭിപ്രായം. ‘പിന്നെ, ആണുങ്ങൾ പ്രസവിക്കുന്നില്ലല്ലോ,’ എന്നും സീമ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ സൗന്ദര്യം നശിപ്പിക്കുന്നത് പ്രസവമാണെന്ന വാദം അന്ന് ചില്ലറ പൊല്ലാപ്പുകളല്ല സീമയ്ക്ക് സമ്മാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തുകയും വലിയ ഒച്ചപ്പാടുകൾ ഉണ്ടാവുകയും ചെയ്തു.

Post a Comment

0 Comments