കൊച്ചിയിലെ നമ്പർ 18 ഇന്ന് ഹോട്ടലുടമ റോയ് ജെ വയലാട്ടിനെതിരെ പോസ്കോ കേസ്.കഴിഞ്ഞവർഷം ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.മോഡലുകളുടെ അപകട മരണത്തിന് ഏതാനും ആഴ്ചകൾ മുമ്പായിരുന്നു പീഡനം നടന്നത്.കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയെ തുടർന്നാണ് ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തത്.
റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും ഷൈജുവിനെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർത്ത് മൊബൈലിൽ പകർത്തി.പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കും എന്ന് അഞ്ജലി ഭീഷണിപ്പെടുത്തി എന്നതായി പെൺകുട്ടി പരാതിയിൽ പറയുന്നു.മോഡലുകളുടെ അപകടമരണം സംബന്ധിച്ച് കേസിൽ റോയിയും സൈജുവും പ്രതികളാണ്.
പോസ്കോ കേസിൽ അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികൾ.നവംബർ ഒന്നിനാണ് നിശാ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ പാലാരിവട്ടം ബൈപ്പാസിൽനിയന്ത്രണം വിട്ട് കാർ അപകടം ഉണ്ടാവുകയും രണ്ടു മോഡലും ഒരു സുഹൃത്തും മരിച്ചത്.നമ്പർ 18 ഹോട്ടലിൽ റോയി വയലാറ്റിനും മറ്റ് ഉന്നതർക്കും പെൺകുട്ടികൾ എത്തിച്ചുകൊടുക്കുന്നത് അഞ്ജലി വടക്കേ പുരയ്ക്കൽ ആണ്.അഞ്ജലി ലഹരിക്ക് അടിമയായിരുന്നു എന്നും അവർക്കൊപ്പം ജോലിചെയ്യുന്നവർ പറയുന്നു.അഞ്ജലിയുടെ സംഘത്തിന്റെ വലയിൽ നിരവധി പെൺകുട്ടികളാണ് അകപ്പെട്ടിട്ടുള്ളത്.ലഹരി കടത്തിന് പുറമേ അഞ്ജലിയും സംഘവും പെൺകുട്ടികളെ കടത്തി പലർക്കായി കാഴ്ച വെച്ചിരുന്നു.
പരാതി നൽകിയ പെൺകുട്ടി പറയുന്നത് ഇങ്ങനെയാണ്,അഞ്ജലി കോഴിക്കോട് മാർക്കറ്റിംഗ് കൺസൾട്ടൻസി നടത്തുകയാണ്.ബിസിനസ് മീറ്റിംഗ് എന്ന് പറഞ്ഞ താൻ ഉൾപ്പെടെ അഞ്ചിലേറെ പെൺകുട്ടികളെ കൊച്ചിയിൽ കൊണ്ടുവന്നത്.ആദ്യം കുണ്ടന്നൂരിൽ ഉള്ള ആഡംബര ഹോട്ടലിൽ ആണ് താമസം.അവിടെനിന്നും സൈജുവിന്റെ ആഡംബര കാറിൽ യാത്രയിൽ നമ്പർ 18 ഹോട്ടലിൽ എത്തിച്ചു.നമ്പർ 18 ഹോട്ടലിലെത്തി മദ്യം കഴിക്കാൻ നൽകിയപ്പോൾ വേണ്ട എന്ന് പറഞ്ഞു.പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അവിടെ ഉണ്ടായവർ തടഞ്ഞ് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെയുണ്ടായിരുന്നവരോട് റോയ് ലൈംഗികമായി പേരു മാറുന്നതണ് കണ്ടത്.റോയി അവിടെ താമസിപ്പിക്കാൻ ശ്രമം നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു.അവിടെനിന്ന് കരഞ്ഞു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.അവിടെ വേറെ ഹോട്ടലിൽ താമസിപ്പിച്ചു ട്രാപ്പിൽ ആക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.കോഴിക്കോട് അഞ്ജലിയുടെ സ്ഥാപനത്തിലെ പല യുവതികളും സ്ഥിരമായി കൊച്ചിയിലെത്തിച്ചു ലഹരിക്ക് അടിമകളാക്കി ദുരുപയോഗം ചെയ്യുന്നുണ്ട്.പെൺകുട്ടിയുടെ വാക്കുകളാണിത്.
0 Comments