ഒമ്പതാം നിലയിൽ വീണ തുണിയെടുക്കാൻ പത്താം നിലയിൽ നിന്ന് മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മയും മുത്തശ്ശിയും അനുജൻ മാരും.ഹരിയാനയിലെ ഫരീദാബാദിൽ ആണ് സംഭവം.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾതന്നെ വൈറലായി മാറിയിരിക്കുകയാണ്.മകനെ കെട്ടിയിറക്കിയ അമ്മയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ആണ് പൊങ്ങി വരുന്നത്.
അമ്മയ്ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ടെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.ബെഡ്ഷീറ്റിൽ കെട്ടി മകനെ പത്താം നിലയിൽനിന്ന് ഒമ്പതാം നിലയിലേക്ക് ഇറക്കുകയായിരുന്നു അമ്മ.കുട്ടി ഒമ്പതാം നിലയിൽനിന്ന് തുണി എടുത്തതിനു ശേഷം തിരികെ ഇറങ്ങിവന്ന തുണിയിൽ കയറി പിടിച്ച് മുകളിലേക്ക് കയറുകയാണ്.അമ്മയുടെ കൂടെ പ്രായമായ സ്ത്രീയും ഒരു കുട്ടിയുമുണ്ട്.
താഴെവീണ തുണി എടുക്കാൻ വീട്ടുകാർ നടത്തിയ അതി സാഹസികം വളരെ വിവാദമായി മാറിയിരിക്കുകയാണ്.ഒമ്പതാം നിലയിൽനിന്ന് കുട്ടിയെ വലിച്ചു കയറ്റുമ്പോൾ കുട്ടിയുടെ കയ്യിൽ പച്ചനിറത്തിലുള്ള വസ്ത്രം ഉണ്ടായിരുന്നു.സമീപ കെട്ടിടത്തിൽനിന്ന് എടുത്ത ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.സെക്ടർ 82 ലെ സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. സമീപ കെട്ടിടത്തിൽനിന്ന് എടുത്ത ദൃശ്യങ്ങൾ ആണ് വൈറലായി മാറിയിരിക്കുന്നത്.സാഹസികമായ അമ്മയ്ക്കെതിരെ നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം മകന്റെ ജീവനേക്കാൾ വലുതാണോ ഇവർക്ക് തുണി എന്നാണ് പലരും ചോദിക്കുന്നത്.കുട്ടി എങ്ങാനും ബെഡ് ഷീറ്റിൽ നിന്ന് കൈവിട്ടു പോവുകയായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു ഈ സ്ത്രീ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.
0 Comments