പല കഥകളിലും സിനിമകളിലും മരിച്ചുപോയ വ്യക്തികൾ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കഥകൾ കേട്ടിട്ടുണ്ട്.എന്നാൽ ജീവിതത്തിൽ മരിച്ച ഒരാൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നറിയുമ്പോൾ വിശ്വസിക്കാൻ പറ്റില്ല.എന്നാൽ വിശ്വസിച്ചേ മതിയാവൂ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.തെലുങ്കാനയിൽ ആണ് മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.
വൈദ്യശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയശേഷം സംസ്കാര ചടങ്ങിന് മകന്റെ മൃതശരീരം കൊണ്ടു പോകുന്നത് കണ്ട അമ്മയാണ് മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.കുട്ടിയുടെ പേര് കിരൺ എന്നാണ്,14 വർഷം മുമ്പ് കിരണിന്റെ അച്ഛൻ മരണപ്പെട്ടു.അതിനുശേഷം അമ്മ കിരണിനെ പൊന്നു പോലെയാണ് നോക്കിയത്.കിരൺ ബിരുദ്ധ വിദ്യാർത്ഥിയായിരുന്നു. കിരണിന് കടുത്ത തലവേദനയും ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി എത്തുകയും മഞ്ഞപ്പിത്തം ആണെന്ന് തെളിയുകയും ചെയ്തു.
സർക്കാർ ആശുപത്രിയിലെത്തിച്ച കിരണിന്റെ അവസ്ഥ ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കിരണിന്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു, മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു കിരൺ.ഡോക്ടർമാർ കിരൺ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് വിധിയെഴുതി.മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ജീവൻരക്ഷാ മാർഗ്ഗങ്ങളെല്ലാം നിർത്തിവെച്ചു.എന്നാൽ കിരണിന്റെ അമ്മയോട് ഡോക്ടർമാർ കാര്യം പറഞ്ഞെങ്കിലും മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു അമ്മയുടെ വിശ്വാസം.
മകൻ ഒരിക്കലും തന്നെ വിട്ടു പോകില്ല, ഒറ്റയ്ക്കാക്കി പോകില്ല എന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു.കിരണിന്റെ മൃതശരീരം ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മരണ ചടങ്ങിനായി കൊണ്ടുപോയി.മകൻ പോയാ വിഷമത്തിൽ അമ്മയുടെ കരച്ചിൽ കേട്ട് കിരണിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് കണ്ടതിനെത്തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അങ്ങനെ അവിടത്തെ ഡോക്ടർമാർ കിരണിന്റെ ഹൃദയ മിടുപ്പ് പരിശോധിക്കുകയും മുൻപത്തേക്കാൾ ഹൃദയ മിടുപ്പ് കൂടിയെന്നും പറഞ്ഞു.
ഇതോടുകൂടി തന്റെ മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അമ്മയ്ക്ക് ഉറപ്പായി.നല്ലൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നു ആശുപത്രി അധികൃതർ നിർദേശിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.അവിടുത്തെ ചികിത്സയ്ക്കുശേഷം കിരൺ സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരികെ വന്നു.ദിവസങ്ങൾക്കുശേഷം കിരൺ പൂർണ്ണ ആരോഗ്യവാൻ ആവുകയും അമ്മയുടെ അടുത്തേക്ക് വരികയും ചെയ്തു.സ്നേഹം കൊണ്ടും വാൽസല്യം കൊണ്ടും ആ അമ്മ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
0 Comments