എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും മുന്നോട്ടു നയിച്ചതിന് മകള്‍ക്ക് നന്ദി പറഞ്ഞ് ആര്യ

 


മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ. ഇരുപത്തിയൊന്നാം വയസില്‍ അമ്മയാകേണ്ടി വന്ന താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചു ആര്യ സൂചിപ്പിക്കുന്നു. ‘ഒറ്റയ്ക്ക് മകളെ വളര്‍ത്തുക എന്നത് ഭാരമല്ല. 

ഉത്തരവാദിത്തമാണെന്ന് ആര്യ ഓര്‍മിപ്പിക്കുന്നു. കുറിപ്പേറ്റെടുത്ത ആരാധകര്‍ മകള്‍ ഖുശിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.‘ഈ ദിവസം അവസാനിക്കുമ്പോള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നു പറഞ്ഞാണ് ആര്യയുടെ കുറിപ്പ് ആരംഭിക്കുന്നത്. 

18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സില്‍ താന്‍ അമ്മയായപ്പോള്‍ തനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും മകള്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടിയാണെന്ന് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും വിവേകവും പക്വതയുമുള്ള അമ്മയായി താന്‍ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണെന്നും ആര്യ പറയുന്നു.

എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവള്‍ക്കുവേണ്ടിയാണ് താന്‍ ജീവക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് പൂര്‍ണ്ണഹൃദയത്തോടെ മകള്‍ക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിച്ചു.

Post a Comment

0 Comments