സിനിമകളില്‍ നിന്ന് ഒഴിവാക്കി..! നടിമാരും കൂടെ അഭിനയിക്കാന്‍ തയ്യാറാകുന്നില്ല..! - പൃഥ്വിരാജ്

 


മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമാ മേഖലയിലേക്ക് വന്ന നടനാണ് പൃഥ്വിരാജ്. നടനായി മലയാള സിനിമയില്‍ തുടക്കം കുറിച്ച പൃഥ്വിരാജ് പിന്നീട് ഗായകനായും സംവിധായകനായും സിനിമാ മേഖലയില്‍ തിളങ്ങകയാണ്. അഭിനയം കൊണ്ട് മാത്രമല്ല തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് നടന്‍ പൃഥ്വിരാജ്.

 അങ്ങനെ തന്റെ നിലപാടുകള്‍ തുറന്നടിച്ച് പറഞ്ഞതിനെച്ചൊല്ലി ഈ താരം ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ആ ദുരനുഭവങ്ങളെ കുറിച്ച് പൃഥ്വിരാജ് തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്…സിനിമയില്‍ വന്ന കാലത്ത് താന്‍ നേരിട്ട ദുരവസ്ഥകളെ കുറിച്ച് പറയുന്ന താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. 

സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു.സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു.ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. 

അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. താരത്തിന്റെ വാക്കുകളിലേക്ക്… മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകന്‍ മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്…പൃഥ്വിരാജ് പറയുന്നു.അതേസമയം ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്രിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലായിരുന്നു പൃഥ്വിരാജ് സിനിമയില്‍ എത്തിയത്.

Post a Comment

0 Comments