പ്രണയദിനത്തില്‍ ശ്യാമ​യെ സ്വന്തമാക്കാനെിരുങ്ങി മനു; ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ വിവാഹിതരാകുന്നു

 


തിരുവനന്തപുരം: ശ്യാമയും മനുവും ഈ പ്രണയദിനത്തില്‍ ഒന്നാവുന്നു. 14ന് രാവിലെ 9.45നും 10.15നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങളായ മനു കാര്‍ത്തികയും ശ്യാമയും വിവാഹിതരാവും.രണ്ടു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തില്‍ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ത്തന്നെനിന്നുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം. മുന്‍പും ട്രാന്‍സ് വ്യക്തികള്‍ വിവാഹം ചെയ്തിട്ടുണ്ട്. എന്നാല്‍ രേഖകളിലെ ആണ്‍, പെണ്‍ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.ടെക്‌നോപാര്‍ക്കില്‍ സീനിയര്‍ എച്ച്‌.ആര്‍. എക്‌സിക്യുട്ടീവാണ് തൃശ്ശൂര്‍ സ്വദേശി മനു കാര്‍ത്തിക.

 സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലെ സ്‌റ്റേറ്റ് പ്രോജക്‌ട് കോഓര്‍ഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭ തിരുവനന്തപുരം സ്വദേശിയാണ്.പത്തുവര്‍ഷത്തിലധികമായി ഇരുവര്‍ക്കും തമ്മിലറിയാം. 2017ല്‍ മനു തന്റെ ഇഷ്ടം പറഞ്ഞു. അന്ന് ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ല. സ്ഥിരജോലി നേടിയ ശേഷം മതി വിവാഹമെന്ന് പിന്നീട് ഇരുവരും തീരുമാനിച്ചു. വീട്ടിലെ മൂത്തമക്കള്‍ എന്ന നിലയില്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. എല്ലാ തടസ്സങ്ങളും നീക്കി. ഇനി വിവാഹം.

Post a Comment

0 Comments