ഭർത്താവ് വിദേശത്തേക്ക് ജോലിക്ക് മടങ്ങി പോകാൻ വേണ്ടി വിഷം കഴിച്ച് ഭയപ്പെടുത്താൻ ശ്രമിച്ച ഗർഭിണിയായ യുവതി മരിച്ചു

 


ഭർത്താവിനെ പേടിപ്പിക്കാൻ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ചിങ്ങവനത്ത് 23കാരിയായ കുറിച്ചി ആശാരിപറമ്പിൽ ഷണ്മുഖൻ റെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്.ഒരു വർഷം മുൻപായിരുന്നു യുവതിയും വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം നടന്നത്.വിദേശത്ത് ജോലി ഉണ്ടായിരുന്ന അവിനാഷ് കൊറോണക്കാലത്ത് നാട്ടിൽ വരികയും തിരികെ എനിക്ക് ഗള്ഫിലോട്ട് ജോലിക്ക് പോകുന്നില്ല എന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ശ്രീലക്ഷ്മി അവിനാഷിനോട് തിരികെ വിദേശത്തേക്ക് പോകാൻ പറഞ്ഞെങ്കിലും അവിനാഷ് അത് കാര്യമായി എടുത്തില്ല.ഇതേതുടർന്ന് ശ്രീലക്ഷ്മി അഭിലാഷിനോട് വഴക്കുണ്ടാക്കുകയും ഭർത്താവിനെ ഭയപ്പെടുത്താൻ വിഷം കഴിച്ചു.ആശുപത്രിയിൽ യുവതിയെ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല.യുവതി ഗർഭിണി ആയിരുന്നതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കാവെ യുവതിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും ഉച്ചയോടെ മരിക്കുകയും ചെയ്തു.സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തിട്ടുണ്ട്.ഭർത്താവിനെ ഭയപ്പെടുത്താൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് യുവതി ചിങ്ങവനം പോലീസിന് മൊഴി നൽകിയിരുന്നു.

Post a Comment

0 Comments