ഇനിമുതൽ അശ്ലീല വീഡിയോ കാണുന്നവർ അവരുടെ വ്യക്തിവിവരങ്ങൾ നൽകേണ്ടിവരും, പുതിയ നിയമം പ്രാബല്യത്തിൽ

 


ഓൺലൈനിൽ ഇനിമുതൽ പോൺ വീഡിയോ കാണുന്നവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്.ബ്രിട്ടനിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.ബ്രിട്ടേൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോണോഗ്രാഫി വെബ്സൈറ്റുകളെല്ലാം അവരുടെ ഉപഭോക്താക്കളുടെ പ്രായം നിയമപരമായി പരിശോധിക്കേണ്ടി വരും എന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്സൈറ്റുകളും 18 വയസ്സ് അതിൽ കൂടുതൽ പ്രായമുള്ളവരാണ് എന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തേണ്ടതുണ്ട്.എന്നാൽ എന്തെല്ലാം രേഖകൾ ആണ് വയസ്സ് തെളിയിക്കാൻ വേണ്ടിവരിക എന്ന് വ്യക്തമാക്കിയിട്ടില്ല.സ്കൂൾ കുട്ടികൾക്ക് പോണോഗ്രാഫി ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്നും ഇത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും ഡിജിറ്റൽ മന്ത്രി അറിയിച്ചു.ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണരുത്.

നിയമം കൊണ്ട് ഓരോ കുട്ടികളെയും രക്ഷിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.അശ്ലീല സൈറ്റുകൾ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെ വിറ്റുവരവിൽ 40 ശതമാനം വരെ പിഴ ഈടാക്കാനും അവരുടെ സേവനങ്ങൾ ബ്രിട്ടനിൽ ബ്ലോക്ക് ചെയ്യും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.തീവ്രവാദവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും സാങ്കേതിക സ്ഥാപനങ്ങൾ മുൻകൂറായി കൈകാര്യം ചെയ്യേണ്ട കുറ്റകൃത്യങ്ങളും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ നിയമപ്രകാരം 18 വയസ്സ് പൂർത്തിയാകാത്ത വർക്ക് ഇനിമുതൽ ബ്രിട്ടനിലും അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് വിലക്ക് ഉണ്ടാകും.

പുതിയ നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ ബ്രിട്ടനിൽ ഇത്തരം വെബ്സൈറ്റുകൾ തുറക്കുന്നവർ പോണുമായി ബന്ധപ്പെടാതെ ഒരു ലാൻഡിംഗ് പേജിൽ ആയിരിക്കും എത്തുക.പോണോഗ്രഫി യിൽ നിന്ന് കുട്ടികളെ എങ്ങനെ മാറ്റി നിർത്താമെന്ന് ഓരോ രാജ്യങ്ങളും ചിന്തിക്കുന്നുണ്ട്.പക്ഷേ പോൺ എന്ന് പറയാതെ അശ്ലീല കണ്ടന്റ് പങ്കുവയ്ക്കുന്ന നിരവധി ആപ്ലിക്കേഷനുകളാണ് ഉള്ളത്.ഇന്ത്യയിൽ അടക്കം നിരവധി സൈറ്റുകൾ ബാൻ ചെയ്തിട്ടുണ്ട്, ബ്രിട്ടേനിൽ ഇങ്ങനെ നിയമം വരുവാണെങ്കിൽ അത് മറ്റു രാജ്യങ്ങളും അനുകരിക്കും എന്നാണ് സൂചന.

Post a Comment

0 Comments