തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ആശംസ നേർന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വിവാഹം പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ പേജുകളിൽ നിന്നും എത്തുന്നത്.
ഈ വേളയിലാണ് ശശി തരൂർ എംപിയുടെ രസകരമായ ആശംസ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ നേർന്നത്. ആര്യ രാജേന്ദ്രനൊപ്പമുള്ള സെൽഫി ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്ന തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഞാൻ അഭിനന്ദിച്ചു.
ഇന്ത്യയിലെ രണ്ട് ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ കൂടിച്ചേരുന്ന സച്ചിൻ ദേവിനെ പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്ന് അവളെ അറിയിച്ചു. ഇരുവർക്കും എന്റെ അഭിനന്ദനങ്ങൾ.’ ശശി തരൂർ കുറിച്ചു.ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കറുടേയും കപിൽ ദേവിന്റേയും പേരുകൾ ഒത്തുചേർന്നതാണ് സച്ചിൻ ദേവിന്റെ പേര് എന്നതാണ് ശശി തരൂർ ലക്ഷ്യമിട്ടത്. ബാലസംഘം കാലം മുതലുള്ള ആര്യയുടേയും സച്ചിന്റേയും പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
0 Comments