കഞ്ചാവ് ഉപയോഗം അമിതമായ യുവാവ് സ്വന്തം ലിംഗം മുറിച്ചുമാറ്റി. ഇരുപത്തിമൂന്ന് കാരനായ തായ്‌ലന്‍ഡ് യുവാവ് രണ്ടു വര്‍ഷത്തോളമായി കഞ്ചാവിന് അടിമ ആയിരുന്നു.കഴിഞ്ഞ ദിവസം രണ്ട് ഗ്രാം കഞ്ചാവ് ഉപയോഗിച്ച യുവാവിന്.ഏകദേശം ഒരു മണിക്കൂറിന് ശേഷം ലൈംഗികമായി ഉത്തേജിപ്പിക്കാതെ തന്നെ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ നേരത്തോളം ലിംഗോദ്ധാരണമുണ്ടായി.
ഇതിന് ശേഷം ലിംഗത്തിന് കഠിനമായ വേദന യുവാവിന് അനുഭവപ്പെട്ടു.ഇതോടെകഞ്ചാവ് തലയ്ക്കു പിടിച്ച യുവാവ് വേദന മാറാന്‍ കത്രിക ഉപയോഗിച്ച് ലിംഗത്തിന്റെ തൊലി പലതവണ മുറിച്ച് മാറ്റിയ യുവാവ് പിന്നീട് ലിംഗം പൂര്‍ണ്ണമായും ഛേദിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലേക്ക് പോയത്.
ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവാവിന്റെ ലിംഗം പൂര്‍ണമായും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഛേദിക്കപ്പെട്ട ഭാഗം ഉറുമ്ബുകള്‍ കടിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം, ഇതൊരു അപൂര്‍വ്വ കേസാണെന്നാണ് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകന്‍ നന്തനന്‍ ജെങ്‌സുബ്‌സന്ത് പറഞ്ഞത്. കഞ്ചാവ് മൂലമുണ്ടാകുന്ന മാനസികരോഗം കഞ്ചാവിന്റെ പ്രതികൂല ഫലമാണെന്നും ഇത് ചിലപ്പോള്‍ സ്വന്തം ജീവിതം തന്നെ അപകടത്തില്‍ ആക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
0 Comments