ചാലക്കുടികാർക്ക് സമ്മാനവുമായി യുഎഇയിൽ നിന്ന് കലാഭവൻ മണിയുടെ ആരാധകൻ!

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവൻ മണി. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ ആണ് താരം തുടങ്ങിയത്. പിന്നീട് സിനിമയിൽ എത്തുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴിൽ അടക്കം താരം അഭിനയിച്ചിട്ടുണ്ട്.

ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ അടക്കം സ്വന്തമാക്കിയ നടനാണ് ഇദ്ദേഹം. അദ്ദേഹം മരിച്ചിട്ട് ആറു വർഷം തികയാൻ പോവുകയാണ്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ശ്രദ്ധനേടുന്നത്. കലാഭവൻ മണിയുടെ ഒരു ആരാധകനെ കുറിച്ചാണ് ഇത്.

നിരവധി നാടൻ പാട്ടുകൾ കലാഭവൻ മണി സ്വതസിദ്ധമായ ശൈലിയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കലാഭവൻ മണിയുടെ ഒരു ആരാധകനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള ആരാധകനാണ് ഇത്. ഹാഷിം അബ്ബാസ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്.

ചാലക്കുടി കാർക്ക് സമ്മാനമായി ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട എന്ന ഗാനവും ഇദ്ദേഹം ആലപിക്കുന്നു. പാട്ട് വളരെ വേഗതയിൽ ഉള്ളതാണ് എന്ന് ഇദ്ദേഹം പറയുന്നുണ്ട്. ശ്രമിക്കാം എന്ന് പറഞ്ഞാണ് ഇദ്ദേഹം പാടിയത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.



Post a Comment

0 Comments