ഹൃദയം കണ്ടശേഷം ലിസിയും പ്രിയദർശനും എന്താണ് പറഞ്ഞത് എന്ന് അറിയുമോ? ഒടുവിൽ വെളിപ്പെടുത്തലുമായി കല്യാണി

 


മലയാളികൾ അടുത്തിടെ കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. പ്രണവ് മോഹൻലാൽ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ രണ്ട് നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. ദർശന രാജേന്ദ്രൻ ആയിരുന്നു ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം കല്യാണി പ്രിയദർശൻ ആയിരുന്നു മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

സ്ക്രീനിൽ വളരെ കുറച്ചു നേരം മാത്രമാണ് കല്യാണി പ്രിയദർശൻ വന്നുപോകുന്നത്. സിനിമയുടെ ഏകദേശം 70% കഴിഞ്ഞശേഷമാണ് കല്യാണിയുടെ കഥാപാത്രം വരുന്നത്. എന്നാൽ കാണുന്ന പ്രേക്ഷകർക്ക് അത് ഒട്ടും ഫീൽ ചെയ്യില്ല എന്ന് മാത്രം. കാരണം അത്രയും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഇത്. ഒരു അമ്മയുടെ കഥാപാത്രമാണ് കല്യാണി ഇതിൽ അവതരിപ്പിച്ചത്. എന്നാൽ അമ്മയായി അഭിനയിക്കാൻ തനിക്ക് പേടി ഒന്നും ഉണ്ടായിരുന്നില്ല എന്നും പുതിയ തലമുറയിലുള്ളവർ സിനിമയിലെ ജീവിതവും പൊതുജീവിതവും രണ്ടായി കാണാൻ പഠിച്ചിട്ടുണ്ട് എന്നായിരുന്നു കല്യാണി നൽകിയ ഉത്തരം.

അതേസമയം സിനിമ കണ്ടപ്പോൾ കല്യാണിയുടെ അച്ഛനും അമ്മയും എന്താണ് പറഞ്ഞത് എന്ന് അറിയുമോ? പ്രിയദർശനാണ് കല്യാണിയുടെ പിതാവ്. ലിസി ആണ് കല്യാണിയുടെ അമ്മ. “എൻറെ കാര്യത്തിൽ മാത്രമല്ല, അപ്പു അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്ത് ഉള്ള സന്തോഷം ഞാൻ കണ്ടു. ആദ്യമായിട്ടാണ് പ്രണവിനെ അവൻറെ അതേ മാനറിസവും സ്വഭാവവുമായി സിനിമയിൽ കാണുന്നത്. അത് അമ്മയ്ക്ക് വളരെ സന്തോഷമായി. അമ്മ സിനിമ കണ്ടത് എൻറെ കൂടെ ഇരുന്നു കൊണ്ടാണ്. മുഴുവൻ സമയവും വളരെ സന്തോഷത്തോടു കൂടിയാണ് അമ്മ സിനിമ കണ്ടത്” – കല്യാണി പറയുന്നു.

ഹൃദയം കണ്ട ശേഷം പ്രിയദർശൻ പറഞ്ഞത് എന്താണ് എന്ന് അറിയുമോ? “ഒരു കഥാപാത്രം സ്ക്രീനിൽ പെരുമാറേണ്ട രീതി വളരെ നന്നായി ചെയ്തിട്ടുണ്ട്”, ഇതായിരുന്നു പ്രിയദർശൻ നടത്തിയ പ്രതികരണം. ഇത്തരം കാര്യങ്ങൾ അച്ഛൻ വളരെ നന്നായി നോക്കാറുണ്ട് എന്നാണ് കല്യാണി പറയുന്നത്. വിനീതേട്ടനോടും നന്നായി ചെയ്തിട്ടുണ്ട് എന്നാണ് അച്ഛൻ പറഞ്ഞത്. കുറച്ചുസമയം മാത്രം സ്ക്രീനിൽ ഉണ്ടായിരുന്നിട്ടു കൂടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആയി എന്നത് അച്ഛനെ സന്തോഷിപ്പിച്ചു എന്നാണ് കരുതുന്നത് എന്നും കല്യാണി കൂട്ടിച്ചേർത്തു.

Post a Comment

0 Comments