സേതുരാമയ്യർ ഒന്നാം ഭാഗം ഇറങ്ങിയപ്പോൾ ഇങ്ങനെ, അഞ്ചാം ഭാഗം ഇറങ്ങുമ്പോൾ ഞങ്ങൾ മാറിയെങ്കിലും മമ്മൂക്ക മാറിയില്ല - ഈ രണ്ടു പേരെയും മനസ്സിലായോ?

 


മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സീരീസ് ആണ് സേതുരാമയ്യർ സിനിമകൾ. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ആയിരിക്കും ആദ്യം റിലീസ് ചെയ്തത്. പിന്നീട് ജാഗ്രത എന്ന പേരിൽ രണ്ടാമത്തെ സിനിമയും റിലീസ് ചെയ്തു. സേതുരാമയ്യർ സിബിഐ എന്നായിരുന്നു മൂന്നാമത്തെ സിനിമയുടെ പേര്. നേരറിയാൻ സിബിഐ എന്നായിരുന്നു നാലാമത്തെ സിനിമയുടെ പേര്. ഇതെല്ലാം തന്നെ വളരെ വലിയ വിജയങ്ങളായിരുന്നു.

ഇപ്പോൾ സിനിമയുടെ അഞ്ചാമത്തെ ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. കെ മധു തന്നെയാണ് ഈ നാലു സിനിമകളും സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് അഞ്ചാമത്തെ ഭാഗമൊരുക്കുന്നത്. എസ് എൻ സ്വാമി ആണ് ഈ അഞ്ചു സിനിമകളുടെയും തിരക്കഥാകൃത്ത്. ഈ അഞ്ചാമത്തെ ഭാഗത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ ?

സിനിമയിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളായിരുന്നു വിക്രം. ജഗതി ശ്രീകുമാർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഒരു അപകടത്തെ തുടർന്നാണ് ജഗതി ശ്രീകുമാർ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്. അദ്ദേഹം ഇപ്പോൾ തിരിച്ചു വരാൻ ഒരുങ്ങുകയാണ് ഈ സിനിമയിലൂടെ. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മറ്റൊരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി സംവിധായകർ ആണ് ഇത്തരത്തിൽ ഇപ്പോൾ തങ്ങളുടെ പഴയകാല ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ചുകൊണ്ട് എത്തുന്നത്. 33 വർഷങ്ങൾ ആണ് കടന്നുപോയത് എങ്കിലും മമ്മൂട്ടിക്ക് ഒരു മാറ്റവും ഇല്ല എന്നാണ് ഇവരെല്ലാവരും തന്നെ പറയുന്നത്. സംവിധായകൻ നാദിർഷാ അടക്കമുള്ളവർ ഈ ചിത്രം പങ്കു വെച്ചിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ പുതിയ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

Post a Comment

0 Comments