കെട്ടിപ്പിടിക്കാമോ എന്ന് ആരാധകൻ, ഹൃദയം നൽകി പൂനം ബജ്‌വ - ഒരു ജാഡയും ഇല്ലാതെ ആരാധകനോട് ഈ നടി ചെയ്തത് കണ്ടു അഭിനന്ദിച്ചു മലയാളികൾ

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായിക ആയിട്ടുണ്ട് താരം. അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ എല്ലാം താരത്തിന് ആരാധകർ ഉണ്ട്. കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. കേരളത്തിലും ഈ നടിക്ക് ധാരാളം ആരാധകർ ആണ് ഉള്ളത്. അത് എങ്ങനെ വന്നു എന്ന് അറിയുമോ ?

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. നടിയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനു താഴെ എപ്പോഴും മികച്ച കമൻറുകൾ ആണ് വരാറുള്ളത്. വല്ലപ്പോഴും താരം തന്നെ അതിനു മറുപടി നൽകാറുണ്ട്.

മലയാളികൾക്ക് ഈ നടി പ്രിയപെട്ടതാവുന്നത് എങ്ങനെയാണ് എന്ന് അറിയുമോ? മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട് താരം. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ശിക്കാർ എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ എത്തുന്നത്. പിന്നീട് അതേ വർഷം തന്നെ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം ബജ്‌വ ആയിരുന്നു. ഇതുകൂടാതെ ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാന്ത്രികൻ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തിൽ എല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു ആരാധകൻ നടത്തിയ കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കെട്ടിപ്പിടിക്കുന്ന സ്മൈലി റിപ്ലൈ ആയി നൽകാമോ എന്നാണ് ആരാധകർ ചോദിച്ചത്. അതിനു താരം കൊടുത്ത മറുപടി എന്താണ് എന്ന് അറിയുമോ? ഒരു ഹൃദയം ഇമോജി ആണ് താരം മറുപടിയായി നൽകിയത്. എന്തായാലും ഒരു ജാടയും ഇല്ലാതെ ആരാധകരോട് ഇത്തരത്തിൽ സംവദിക്കുന്ന നടിയുടെ സ്വഭാവത്തെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ.

Post a Comment

0 Comments