കാഴ്ചയില്ലെങ്കിലും വീട്ടുകാരെ ആക്രമിക്കാനെത്തിയ ശത്രുവിനെ വകവരുത്തി, പക്ഷേ ഒടുവില്‍

 


ചാലക്കുടി: കാഴ്ചയില്ലാതിരുന്നിട്ടും വീട്ടിലെത്തിയ പാമ്ബിനെ വകവരുത്തിയാണ് റോക്കി നായ കണ്ണടച്ചത്. കഴിഞ്ഞ രാത്രി കൊരട്ടി പാറക്കൂട്ടത്തെ സി.ആര്‍.പരമേശ്വരന്റെ വീട്ടുമുറ്റത്തായിരുന്നു ഇവയുടെ ദ്വന്ദയുദ്ധവും മരണവും.

അര്‍ദ്ധരാത്രി വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങളൊന്നും വീട്ടില്‍ തനിച്ചായിരുന്ന പരമേശ്വരന്റെ ഭാര്യ രാജമ്മ അറിഞ്ഞില്ല. നേരം പുലര്‍ന്നപ്പോള്‍ മുറ്റത്ത് റോക്കിയോടൊപ്പം വലിയൊരു മൂര്‍ഖന്‍ പാമ്ബും ചത്തു കിടക്കുന്നതാണ് ഇവര്‍ കണ്ടത്. 

രണ്ട് വയസുള്ള സങ്കരയിനം നായയ്ക്ക് ആറ് മാസമുള്ളപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്. മണത്തും കേട്ടുമാണ് നായ പാമ്ബിനെ വകവരുത്തിയത്.

Post a Comment

0 Comments