പർദ്ദ ധരിച്ച് നിൽക്കുന്ന വ്യക്തിയോട് പെരുമാറുന്നത് പോലെയായിരിക്കില്ല സാരിയുടുത്ത് പൊട്ടും തൊട്ടു നിൽക്കുന്ന നമ്മളോട് അവർ പെരുമാറുക, പർദ്ദ കണ്ടാൽ അവർക്ക് സംശയം ആണ്, മാലാ പാർവ്വതി

 


മലയാളത്തിലെ കരുത്തുറ്റ നടിമാരിൽ ഒരാളാണ് മാലാ പാർവതി. നടിയും മനുഷ്യാവകാശ പ്രവർത്തകയും ആണ് ഇവർ.മാലാ പാർവതി ടെലിവിഷൻ അവതാരകയായി എത്തുന്നത് സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിന് ഇടയിലാണ്.ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങിയ മലയാളത്തിലെ പ്രശസ്തമായ ചാനലുകളിലെല്ലാം അവതാരികയായി തിളങ്ങിയിട്ടുണ്ട് മാല.

ടൈം എന്ന ഷാജി കൈലാസ് ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന് കഥ, മുന്നറിയിപ്പ്, ഗോദ, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ ഈ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചു.മലയാളത്തിന് പുറമേ അന്യ ഭാഷയിലും സജീവമാണ് മാലാ പാർവ്വതി.

എഫ് ഐ ആർ എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്.കഴിഞ്ഞദിവസം ആയിരുന്നു എഫ്ഐആർ എന്ന സിനിമ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തി എന്ന രീതിയിൽ വ്യാപകമായ വാർത്തകൾ പ്രചരിച്ചത്.സിനിമയിൽ ഉപയോഗിച്ചിരുന്ന വാക്കുകളായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.ആ വാക്ക് ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു.ഇതിനെതിരെയാണ് മാലാ പാർവതി രംഗത്തെത്തിയത്.മാല പാർവതിയുടെ വാക്കുകൾ ഇങ്ങനെയാണ്,നമ്മുടെ ഇന്ത്യയുടെ സാഹചര്യങ്ങൾ മാറി വരികയാണ്.മുസ്ലിം പേരുള്ള ഒരാൾ ഒരു സ്ഥലത്ത് വന്നാൽ അയാളുടെ പേര് കേൾക്കുന്ന മാത്രയിൽ അധികാരികൾക്ക് സംശയം വരും.എയർപോർട്ടിൽ ഒക്കെ എത്രയോ തവണ ഇതിന്റെ നേർക്കാഴ്ചകൾ കണ്ടിട്ടുണ്ട്.മുന്നിൽ നിൽക്കുന്ന വ്യക്തി പർദ്ദ ധരിച്ച് നമ്മളോട് പെരുമാറുന്നത് പോലെയായിരിക്കില്ല അവരോട് പെരുമാറുന്നത്.

ആരുടെ പെട്ടിയും മറ്റു വസ്തുക്കളും പരിശോധിക്കുന്നതും അവരോടുള്ള സമീപനത്തിലും എല്ലാം ഒരു വ്യത്യാസം നമുക്ക് മനസ്സിലാകും.എന്നാൽ സാരിയുടുത്ത് പൊട്ടും തൊട്ടു നിൽക്കുന്ന തന്നോട് ഒരിക്കലും അങ്ങനെ ആയിരിക്കില്ല പെരുമാറുക.ഇത്തരം സംഭവങ്ങളിൽ ഒരുവിഭാഗം മാത്രമല്ല ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാ പൗരന്മാരും അതിൽ വിഷമിക്കുന്നുണ്ട് എന്നാണ് മാലാ പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞത്.താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധിപേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്.

Post a Comment

0 Comments