ദുരൂഹസാഹചര്യത്തിൽ മരിച്ച വാളയാർ പെൺകുട്ടിയുടെ നീതി ലഭിക്കണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിച്ചതാണ്.എന്നാൽ ബലാൽസംഗത്തിന് ഇരയായതിന്റെ മാനസികസംഘർഷം കാരണം സഹോദരിമാരായ പെൺകുട്ടികൾ തൂങ്ങിമരിച്ചു എന്നായിരുന്നു വിധി വന്നത്.
Wഅതോടുകൂടി പ്രതികൾ ആണെന്ന് പറഞ്ഞു പോലീസ് അറസ്റ്റ് ചെയ്ത കുറ്റവാളികളെ തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് വെറുതെ വിട്ടു .എന്നാൽ തന്റെ മക്കൾക്ക് നീതി ലഭിക്കാൻ ആ അമ്മ ഇന്നും നിയമത്തോട് പൊരുതുകയാണ്.
വാളയാറിലെ അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്,
“2012 ലാണ് വീട് വക്കാനുള്ള ലോൺ ശെരി ആയത് . സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധിതി വഴിയാണ് സ്ഥലം കിട്ടിയത്. 4 സെന്റ് സ്ഥലം വീടിന്റെ വലുപ്പം 450 സ്‌ക്വർ ഫീറ്റിൽ കൂടാൻ പാടില്ല. വീട് വക്കുന്നതിനെ കുറിച്ചു കേട്ടപ്പോൾ മക്കൽ മൂന്ന് പേർക്കും ഓരോ മുറി വേണം. കൊച്ചുങ്ങളുടെ ആഗ്രഹമില്ലേ നടക്കട്ടെ എന്ന് തോന്നി. അവസാനം വീട് വച്ച് വന്നപ്പോ 650 സ്ക്വാർഫീറ്റ് ആയി അതോണ്ട് പഞ്ചായത്തിൽ നിന്ന് സഹായം കിട്ടിയില്ല.ഞങ്ങൾ വാർക്ക പണി എടുക്കുന്നവരാ വീടിന്റെ പണി ഒക്കെ ഞങ്ങൾ തന്നെയാ ചെയ്തത്. പഞ്ചായത്ത് കൈ വിട്ടപ്പോളും വിഷമം തോന്നിയില്ല.മക്കളുടെ ആഗ്രഹമില്ലേ നടക്കട്ടെ എന്നാ വിചാരിച്ചത് ‘അമ്മ കണ്ണീരുപ്പു കലർന്ന ഓർമ്മകൾ വീണ്ടും ഓർത്തെടുത്തു. പഞ്ചായത്തു സഹായം ചെയ്യാതെ ആയപ്പോ വീട് പണി നിർത്തി വച്ചു. അന്ന് പണി പൂർത്തിയാകാൻ പറ്റിയിരുന്നെങ്കിൽ തകര ഷെഡിൽ നിന്നു അടച്ചുറപ്പുള്ള വീട്ടിലേക് മാറാൻ പറ്റിയിരുന്നെങ്കിൽ എന്റെ മക്കൾക്ക് ഈ അവസ്ഥ വരില്ലാരുന്നു. ഈ വീട് പണിതോണ്ടിരുന്ന നാളിൽ മക്കൾ ഓരോ മുറിയിലും ഓടി കാലികുമാരുന്നു.എന്റെ മുറി എന്ന് പറഞ്ഞ അവർ സന്തോഷിച്ചിരുന്നു എന്നാൽ ഇപ്പോ അവരില്ല. മക്കൾ മരിചു 2 വര്ഷം കഴിഞ്ഞപ്പോ ഈ വീട് ഞങ്ങൾ പൂർത്തിയാക്കി.
ചിട്ടി പിടിച്ചും പണി എടുത്തും ആണിത് പൂർത്തിയാക്കിയത്.പഞ്ചായത്തു പൈസ തന്നിരുനെ ഈ വീട് പണി പൂർത്തിയാക്കി അടച്ചുറപ്പുള്ള അന്നേ വീട്ടിൽ കിടക്കാൻ പറ്റി യേനെ. അങ്ങനെ ആരുനേൽ ആ ദുഷ്ടന്മാർ വന്നപ്പോ വാതിൽ തുറക്കാതെ ഇരിക്കാൻ എന്റെ മക്കൾക്കു സാധിച്ചേനെ. അഞ്ചാം ക്ലാസു മത്രേം വിദ്യാഭ്യാസമുള്ള വാളയാറിലെ കുട്ടികളുടെ ഭാഗ്യവതി എന്ന ‘അമ്മ മഠത്തിൽ പണി എടുത്തൊക്കെയാ ചെറുപ്പത്തിൽ ജീവിച്ചത്. വാളയാറിലെ ‘അമ്മ ജനിച്ചു വളര്ന്ന നാട് തന്നെയാണിത്. ആ നാട് തന്നെ അവർക്കു തീർത്താൽ തീരാത്ത ദുഖവും നൽകിയത്. മഠത്തിൽ ഏല്പിച്ച മക്കളെ തിരികെ വീട്ടിൽ കൂടി കൊണ്ട് വരൻ തോന്നിയ നിമിഷത്തെ ശപിക്കുകയാണ് ഈ ‘അമ്മ.
മോള് 10 വയസായപ്പോളെ വയസ്സറിയിച്ചതു കൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കാൻ വേണ്ടി കൂടി കൊണ്ട് വന്നതാണ്. മൂത്തമോളായ അമ്മു കുട്ടി വീട്ടിൽ പോവാന് കേട്ടപ്പോൾ ഇളയവളായ സ്വത്തുക്കുട്ടിക്കും വരണമെന്നു കരച്ചിലായി.രണ്ടുപേരെയും വീട്ടിലേക്ക് കൊണ്ടു പോന്നു. അങ്ങനെയൊന്നു നടന്നില്ലായിരുന്നുവെങ്കിൽ…മക്കൾക്കു വേണ്ടിയാ ഞങൾ ജീവിച്ചത്. അവരുടെ നല്ലത്തിനു വേണ്ടി മത്രേം. മകളെ പാലക്കാട് സ്കൂളിൽ ഒകെ ചേർത്തിരുന്നു. ഏട്ടന്റെ കാലിലെ ഞരമ്പു വലിഞ്ഞു കുറച്ചുനാൾ നടക്കാൻ പറ്റാതെ വന്നിരുന്നു. കയ്യില് ചെരുപ്പു ഇട്ടു ഇഴഞ്ഞാണു നടന്നിരുന്നത്.
മക്കളാണ് അച്ഛനെ നോക്കിയത്. ഏട്ടനെ കാണാനെന്ന മട്ടിലാണ് എന്റെ ചെറിയച്ഛന്റെ മോനും ചേച്ചിയുടെ മോനുമൊക്കെ ഇടയ്ക്കു വീട്ടിലേയ്ക് വന്നിരുന്നത്. ഏട്ടനോടു വർത്താനം പറഞ്ഞു യാത്ര പറഞ്ഞശേഷം ഷെഡ്ഡിന്റെ പിന്നിലൂടെ പണിതീരാത്ത വീട്ടിലേക്കു കയറി വരും.ഒരു ദിവസം ഇതു പോലെ ചെറിയച്ഛന്റെ മകൻ വന്നു പോയി. വെള്ളം ദഹിച്ച ഏട്ടൻ ആരും വെള്ളം എടുത്തു കൊടുക്കുന്നില്ല എന്ന് കണ്ടിട്ടാണ് മുറ്റത്തേക്ക് ഇഴഞ്ഞു വന്നു നോക്കുന്നത്. അപ്പോളാണ് ഏട്ടൻ അത് കണ്ടത് എന്റെ അമ്മു മോളെ ഭിത്തിയോട് ചേർത്ത് നിർത്തി അവൻ ഓരോന്ന് ചെയുന്നു,, ഡാ എന്ന് വിളിച്ചപ്പോ തന്നെ അവൻ ഇറങ്ങി ഓടി. വൈകുനേരം ഞാൻ വീട്ടിൽ വന്നപ്പോൾ ഏട്ടൻ കരയുന്നു ചോദിച്ചപ്പോ ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു.
0 Comments