ഒടുവില്‍ ഫലം കണ്ടു; പ്രസവശേഷമുള്ള വണ്ണം കുറയ്ക്കാനുള്ള ശ്രമം തുടരുന്നു പേളി

 


പ്രസവശേഷം സ്ത്രീകള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് അമിതവണ്ണം. ഇത് കുറയ്ക്കുക എന്നത് അത്ര എളുപ്പമല്ല. കൃത്യമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്താല്‍ മാത്രമേ പഴയ വണ്ണത്തിലേക്ക് എത്താന്‍ സാധിക്കു. ഇപ്പോഴിതാ തന്റെ പ്രസവശേഷമുള്ള വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് പേളി മാണിയും. 

പ്രസവം കഴിഞ്ഞു മൂന്നു മാസം കഴിയുമ്പോഴേക്കും താന്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന് പേളി നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇടയ്ക്കിടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെയ്ക്കാറുണ്ട് പേളി.നേരത്തെ നിരവധി വര്‍ക്കൗട്ട് ഫോട്ടോ പേളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

ഏറ്റവുമൊടുവില്‍ ഒരു ജിമ്മില്‍ നിന്നുള്ള ഒരു വീഡിയോ എടുത്ത് പങ്കുവെച്ചിരിക്കുകയാണ് താരം. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റും ഫോളോ ചെയ്യുന്നുണ്ട് പേളി. ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ പേളി വളരെ സുഖമായി ജംപിങ്ങ് ചെയ്യുന്നത് കാണാം.നേരത്തെ ഓണ്‍ലൈന്‍ വഴി വണ്ണം കുറയ്ക്കാനും പേളി ശ്രമിച്ചിരുന്നു. അതിന്റെ വീഡിയോ ഈ താരം പോസ്റ്റ് ചെയ്തിരുന്നു. ശ്രമങ്ങള്‍ക്ക് ഫലം കണ്ടു എന്ന് തന്നെ പറയാം. പ്രസവ ശേഷം പേളിക്ക് നല്ല വണ്ണം വെച്ചിരുന്നു. ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്.2019ല്‍ ആണ് ശ്രീനിഷ് പേളി വിവാഹം നടക്കുന്നത്. 

ഗംഭീരമായ ചടങ്ങുകളോടെ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് ആചാരപ്രകാരം ആണ് വിവാഹം നടത്തിയത്. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ശേഷം ഗര്‍ഭകാല ചിത്രം പങ്കുവെച്ച് താരം ആരാധകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ നിലയുടെ ഫോട്ടോ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട് പേളി.

Post a Comment

0 Comments