‘വസ്ത്രധാരണം മാന്യമായാൽ മതി, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം നിർബ്ബന്ധമില്ല‘: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

 


റിയാദ്: സൗദിയിലെ സ്ത്രീകൾക്ക് ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ആവശ്യമില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. വസ്ത്രധാരണം മാന്യമാണെങ്കിൽ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം നിർബ്ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കായി നിരവധി സാമൂഹ്യ പരിഷ്കരണങ്ങൾ കൊണ്ടു വന്ന രാജകുമാരനാണ് മുഹമ്മദ് ബിൻ സൽമാൻ. കായിക മത്സരങ്ങളിൽ പങ്കെടുക്കാനും കാർ ഓടിക്കാനും അദ്ദേഹം സ്ത്രീകൾക്ക് അനുവാദം നൽകിയിരുന്നു.

പുരുഷന്മാരും സ്ത്രീകളും വൃത്തിയുള്ളതും മാന്യവും ബഹുമാന്യവുമായ വസ്ത്രം ധരിക്കണമെന്നാണ് ശരീയ പറയുന്നത്. ആ നിയമം കൃത്യവും വ്യക്തവുമാണ്. മറ്റുള്ള വ്യാഖ്യാനങ്ങളൊന്നും പരിഗണിക്കേണ്ടതില്ലെന്ന് അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments