Money Tips: ഈ 3 നോട്ടുകള്‍ നിങ്ങളുടെ പക്കലുണ്ടോ, എന്നാല്‍ നിങ്ങള്‍ക്കുമാകാം ലക്ഷാധിപതി!


ന്യൂഡല്‍ഹി: Money Tips: വീട്ടിലിരുന്ന് ഒന്നും ചെയ്യാതെ നിങ്ങള്‍ക്ക് പണം സമ്ബാദിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു സുവര്‍ണ്ണ അവസരം.ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കുറച്ച്‌ പണത്തില്‍ ലക്ഷക്കണക്കിന് രൂപ സമ്ബാദിക്കാം.

അതില്‍ ഏറ്റവും മികച്ച കാര്യം എന്നുപറയുന്നത് അതിനായി നിങ്ങള്‍ക്ക് എവിടെയും പോകേണ്ടതില്ല എന്നതാണ്. ഏതൊരു വ്യക്തിക്കു വേണമെങ്കിലും ഈ പണം സമ്ബാദിക്കാം. എങ്ങനെയെന്ന് നോക്കാം...

പുരാതന വസ്തുക്കള്‍ ശേഖരിക്കാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമുണ്ട് (People are fond of collecting antique things)

പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും പകരമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിങ്ങള്‍ പലപ്പോഴും വായിച്ചിട്ടുണ്ടാകും അല്ലെ? എന്നാല്‍ ആരാണ് ഇവ വാങ്ങുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഹോബികള്‍ വലിയ കാര്യമാണ്. പ്രത്യേകിച്ചും പുരാതന വസ്തുക്കളുടെ ശേഖരണമാണെങ്കില്‍ അതൊരു വ്യത്യസ്തമായ വിനോദമാണ്. ഇത്തരം വിനോദമുള്ളവരുടെ കുറവും ലോകത്തില്ല എന്നതും ഒരു സത്യമായ കാര്യമാണ്.

പുരാതന വസ്തുക്കള്‍ ശേഖരിക്കുന്ന ഹോബി നിരവധി ആളുകളിള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിലും പഴയ നോട്ടുകളുണ്ടെങ്കില്‍ ലക്ഷക്കണക്കിന് രൂപ പ്രതിഫലമായി ലഭിക്കും.

ഒരു രൂപ നോട്ടിന് 1 ലക്ഷം (1 lakh for 1 rupee note)

നിങ്ങളുടെ കയ്യില്‍ ഒരു രൂപയുടെ ഈ നോട്ട് ഉണ്ടെങ്കില്‍, അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഈ നോട്ടില്‍ 1957-ലെ ഗവര്‍ണര്‍ എച്ച്‌എം പട്ടേല്‍ ഒപ്പിട്ടിരിക്കണം. കൂടാതെ നോട്ടിന്റെ സീരിയല്‍ നമ്ബര്‍ 123456 ആയിരിക്കണം. ഈ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത് Coinbazar വെബ്സൈറ്റില്‍ വില്‍ക്കാം. അഈ നോട്ടിന് നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കും.

ഈ 5 രൂപ നോട്ട് അമൂല്യമാണ് (This 5 rupee note is priceless)

ഈ പഴയ 5 രൂപ നോട്ട് നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ വീട്ടില്‍ ഇരുന്നുകൊണ്ട് നിങ്ങള്‍ക്ക് ധാരാളം പണം സമ്ബാദിക്കാം. പക്ഷെ ഈ 5 രൂപ നോട്ടില്‍ ട്രാക്ടര്‍ ഉണ്ടാക്കണം ഒപ്പം 786 എന്ന നമ്ബറും വേണം. ഈ നോട്ട് ഓണ്‍ലൈനായി വില്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ സമ്ബാദിക്കാം.

ഈ നോട്ടിന് പകരമായി 25,000 രൂപ ലഭിക്കും (25 thousand rupees will be available in exchange for this note)

നിങ്ങളുടെ കയ്യില്‍ ഈ പഴയ 10 രൂപയുടെ നോട്ട് ഉണ്ടെങ്കില്‍ അതില്‍ നിന്ന് അധിക പണം ലഭിക്കും. ഈ നോട്ടില്‍ സിഡി ദേശ്മുഖിന്റെ ഒപ്പ് ഉണ്ടായിരിക്കണം. കൂടാതെ ഈ കുറിപ്പില്‍ ഒരു വശത്ത് അശോകസ്തംഭവും മറുവശത്ത് ഒരു വള്ളത്തിന്റെ പോലെ ഒരു ചിത്രവും ഉണ്ടാകണം. ഒപ്പം ഈ നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടിടത്തും 10 രൂപ എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടാകണം. ഈ നോട്ടില്‍ നിന്നും നിങ്ങള്‍ക്ക് 20,000 മുതല്‍ 25,000 രൂപ വരെ സമ്ബാദിക്കാം.


നോട്ടുകള്‍ ഇങ്ങനെ വില്‍ക്കാം (Notes can be sold like this)

>> നിങ്ങളുടെ കയ്യില്‍ ഇതില്‍ ഏതെങ്കിലും നോട്ടുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് പരസ്യ പ്ലാറ്റ്‌ഫോമായ Quikr-ല്‍ ഓണ്‍ലൈനായി വില്‍ക്കാം.
>> ഈ വെബ്‌സൈറ്റില്‍ ഈ അത്യപൂര്‍വ നോട്ടിന് കനത്ത തുകയാണ് നല്‍കുന്നത്.
>> നോട്ടുകള്‍ വില്‍ക്കാന്‍ നിങ്ങള്‍ ആദ്യം Quikr-ല്‍ ഒരു വില്‍പ്പനക്കാരനായി സ്വയം രജിസ്റ്റര്‍ ചെയ്യണം
>> ഇതിനുശേഷം നിങ്ങള്‍ നോട്ടിന്റെ ചിത്രം അപ്‌ലോഡ് ചെയ്യണം.
>> ഇതിനുശേഷം നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറും ഇ-മെയില്‍ ഐഡിയും നല്‍കണം.
>> വെബ്സൈറ്റ് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കും.
>.വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളെ നേരിട്ട് ബന്ധപ്പെടും.

Post a Comment

0 Comments