കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത് കൂലിപ്പണിക്കാരനായ തൃക്കോടിത്താനം മേച്ചേരിതറ മധുവിനാണ്.വീട്ടിലെ ദുരിതം തീർക്കാൻ ആയി പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു കുടുംബം പോറ്റുന്ന മധുവിനെ തേടിയെത്തിയത് 75 ലക്ഷം രൂപയാണ്.
ഫെബ്രുവരി 28 നായിരുന്നു വിൻവിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.ഇപ്പോഴും തനിക്ക് തന്നെയാണോ ലോട്ടറി അടിച്ചതെന്ന് സംശയത്തിലാണ് മധു.തൃക്കോടിത്താനം കോട്ടമുറിയിലെ മാജിക് ലക്കി സെന്ററിൽ നിന്ന് വാങ്ങിയ ഡബ്ലിയു എക്സ് 358520 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പണി കഴിഞ്ഞ് കഴിഞ്ഞ ദിവസം വരുന്ന വഴിക്ക് മേച്ചേരി തറ ഗോപി എന്ന് വിളിക്കുന്ന മധു കോട്ട മുറിയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.ചങ്ങനാശ്ശേരിയിലെ ബിസ്മി ലോട്ടറിയിൽ നിന്നും ചില്ലറ വിൽപനയ്ക്കായി വിതരണം ചെയ്ത ലോട്ടറി ആണ് സമ്മാനം അടിച്ചത്.
ടിക്കറ്റ് അടുത്തദിവസംതന്നെ സമീപത്തുള്ള ബാങ്കിൽ ഏൽപ്പിക്കും എന്ന് മധു പറഞ്ഞു.തന്റെ പ്രാരാബ്ദങ്ങൾ തീർക്കാൻ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ ലോട്ടറി എന്ന് മധു പറയുന്നു.എല്ലാദിവസവും ലോട്ടറി എടുക്കുന്ന ആളാണ് താൻ പക്ഷേ ഇതുവരെയും വലിയ തുകയൊന്നും ലോട്ടറി അടിച്ചിട്ടില്ല.
ചെറിയ ചെറിയ തുകകൾ ലോട്ടറി അടിക്കുമ്പോൾ എന്നെങ്കിലും വലിയ തുക കിട്ടുന്ന ലോട്ടറി അടിക്കണം ഇന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാറുണ്ട് എന്നും മധു പറയുന്നു.ഇപ്പോൾ ദൈവം തനിക്ക് വഴി കാണിച്ചു തന്നു, തന്റെ കഷ്ടപ്പാടുകൾ ദൈവം കണ്ടു നിറകണ്ണുകളോടെ മധു പറയുന്നു.
0 Comments