‘ഇപ്പോള്‍ എല്ലാം കിസ്സിംഗാ മോനേ’: കുഞ്ചാക്കോ ബോബന് നവ്യ നായരുടെ മെസ്സേജ്


 

നടന്‍ കുഞ്ചാക്കോ ബോബന്റെ പല വേഷപ്പകര്‍ച്ചകര്‍ മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും അവസാനമായി ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ മുന്‍ സിനിമകളെക്കാള്‍ വേറിട്ടുനില്‍ക്കുന്നു. ചോക്ലേറ്റ് നായകന്‍ എന്നതില്‍നിനിന്നും ഇന്റിമേറ്റ് രംഗങ്ങളിലേയ്ക്കുള്ള താരത്തിന്റെ പകര്‍ന്നാട്ടത്തിന് മികച്ച സ്വീകാര്യതകളും ലഭിച്ചുകഴിഞ്ഞു. 

ഇത്തരം സീനുകളിലെ താരത്തിന്റെ അഭിനയവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബന് അയച്ച മെസേജിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ നായര്‍.‘ഇപ്പോള്‍ എല്ലാം കിസ്സിംഗാ മോനേ’ എന്നാണ് നവ്യ പറയുന്നത്. താനിത് കുഞ്ചാക്കോ ബോബന് മെസേജ് ചെയ്തു. അപ്പോള്‍ ചിരിക്കുന്ന സ്‌മൈലിയാണ് കുഞ്ചാക്കോ തിരിച്ചയച്ചത്, നവ്യ പറയുന്നു.കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കിസ്സിംഗ് സീന്‍ ചര്‍ച്ചയായിരുന്നു. ഇനി പുറത്ത് വരാനിരിക്കുന്ന രണ്ടഗം എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്റെ ഇന്റിമേറ്റ് രംഗങ്ങളുണ്ട്.

Post a Comment

0 Comments