ഉറക്കമില്ലാത്ത രാത്രികള്‍, മേക്കപ്പിന്റെയും വിയര്‍പ്പിന്റെയും ഗന്ധം: മനസ്സുതുറന്ന് സിത്താര

 


ശബ്ദം കൊണ്ടും ഹൃദയ സ്പര്‍ശിയായ വാക്കുകള്‍കൊണ്ടും മലയാളികളുടെ മനസ്സ് കവര്‍ന്ന പ്രിയ ഗായികയാണ് സിത്താര. അറിയാതെ എങ്കിലും സിത്താര ആലപിച്ച ഒരു ഗാനമെങ്കിലും മൂളാത്ത മലയാളികളില്ല. ഇപ്പോള്‍ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.

കലാരംഗത്ത് താന്‍ നേടിയ പുരസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയിലെ വാക്കുകള്‍ കഷ്ടപ്പാടുകളുടെയും വെല്ലുവിളികളുടെയും ആഴം വ്യക്തമാക്കുന്നതാണ്.


സിതാരയുടെ വാക്കുകളിലേയ്ക്ക്

എന്റെ പഠനകാലം മുതലുള്ളതാണ് ഈ സമ്മാനങ്ങള്‍. ഞാന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന കാലം. അഭിമാനിക്കുന്ന കാലം. അനുഗ്രഹീതമായ കുട്ടിക്കാലെ. ഓരോ സമ്മാനത്തിനും കുറച്ചു വര്‍ഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ തന്നെ കഥ പറയാനുണ്ട്.

കഠിനാധ്വാരം, ആശങ്കകള്‍ നിറഞ്ഞ ബാക്‌സ്റ്റേജ് അനുഭവം, ഉറക്കമില്ലാത്ത രാത്രികള്‍, മേക്കപ്പിന്റെയും വിയര്‍പ്പിന്റെയും ഗന്ധം, ജയ പരാജയങ്ങള്‍ എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകള്‍ പറയുകയാണ് ഇവയെല്ലാം. സ്‌നേഹവും അനുഗ്രഹവുമായി ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്.

Post a Comment

0 Comments