ഡ്രൈവിങ് പഠിക്കുന്നതിനിടെ അപകടം; ‘കച്ചാ ബദാ’മിന്റെ സ്രഷ്ടാവ് ആശുപത്രിയിൽ

 


സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘കച്ചാ ബദം’ പാട്ടിന്റെ സ്രഷ്ടാവ് ഭൂപൻ ഭട്യാകറിന് വാഹനാപടകത്തിൽ പരുക്ക്. തിങ്കാളാഴ്ച ഉണ്ടായ അപകടത്തിൽ നെഞ്ചിലും മുഖത്തും പുരുക്കേറ്റ ഭൂപന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. അടുത്തിടെ സ്വന്തമായി വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം. 

ഞാൻ ഇപ്പോൾ സെലിബ്രിറ്റി അല്ലേ, ഇനി ബദാം വിൽപ്പനയ്ക്കില്ല: കച്ചാ ബദാമിന്റെ സ്രഷ്ടാവ്

ഞാൻ ഇപ്പോൾ സെലിബ്രിറ്റി അല്ലേ, ഇനി ബദാം വിൽപ്പനയ്ക്കില്ല: കച്ചാ ബദാമിന്റെ സ്രഷ്ടാവ്

‘കച്ചാ ബദം’ പാട്ട് പാടി സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ആളാണ് ഭൂപൻ ഭട്യാകർ. ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. ബദാം വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന ഭൂപൻ, ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടിയത്. 

ഒരുദിവസം കച്ചവടത്തിനിടെ പാട്ട് പാടുന്നതിന്റെ വിഡിയോ ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. പിന്നീട് അത് വൈറൽ ആവുകയായിരുന്നു. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ ഹിറ്റോടു ഹിറ്റ്! പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.ജീവിതാവസ്ഥ മെച്ചപ്പെട്ടതോടെ ഭൂപൻ ഭട്യാകർ ബദാം വിൽപ്പന അവസാനിപ്പിച്ചിരുന്നു. താനിപ്പോൾ സെലിബ്രിറ്റി ആയതുകൊണ്ട് ബദാം വിൽപ്പന നടത്തുന്നതു ശരിയല്ല എന്നു പറഞ്ഞ് ഭൂപൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

Post a Comment

0 Comments