മൂക്കിലൂടെ ട്യൂബിട്ട് വായിലൂടെ ശ്വാസം എടുക്കുന്ന ലളിതാമ്മ, മുടി കൊഴിഞ്ഞ് പോയ നിയില്‍ ; കണ്ണ് നനയിച്ച് ലളിതാമ്മയുടെ അവസാന നാളിലെ ചിത്രം

 


ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് കെ പി എ സി ലളിത ഓര്‍മ്മയാകുമ്പോള്‍ മലയാള സിനിമയ്ക്ക് നൊമ്പരമാവുകയാണ്.നാടകത്തിലൂടെയാണ് ലളിതാമ്മ സിനിമയിലേക്ക് എത്തിയത്.മികച്ച സഹനടിക്കുള്ള ദേശീയ ചലചിത്ര പുരസ്‌കാരം രണ്ട് തവണയാണ് കെപിഎസി ലളിത എന്ന അഭിനയപ്രതിഭയെ തേടിയെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് നാല് തവണ ലളിതാമ്മ അര്‍ഹയായിട്ടുണ്ട്.

സിനിമയില്‍ 50 വര്‍ഷത്തിന് മുകളില്‍ മലയാളികളുടെ ലളിതാമ്മ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം 550-ലധികം സിനിമകളില്‍ പ്രിയതാരം അഭിനയിച്ചിട്ടുണ്ട്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി.ഏകദേശം 550-ലധികം സിനിമകളില്‍ പ്രിയതാരം അഭിനയിച്ചിട്ടുണ്ട്.

കെ പി എ സി ലളിത തന്റെ അവസാന നാളുകളില്‍ മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം ഫ്‌ളാറ്റില്‍ കഴിയുമ്പോഴുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൂക്കിലൂടെ ട്യൂബ് ഇട്ടിരിക്കുന്നതും വായിലൂടെ ശ്വാസം എടുക്കുന്നതും ചെയ്യുന്നതായാണ് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു അന്ന് നല്‍കിയിരുന്നത്. മുടി കൊഴിഞ്ഞ് പോയ നിലയിലായിരുന്നു. ഉള്ള മുടിയെല്ലാം കെട്ടിവെച്ച നിലയില്‍ ആയിരുന്നു. നെറ്റിയില്‍ ഒരു ചുവന്ന വലിയ പൊട്ടും ഇട്ടിട്ടുണ്ട്.ഈ ദയനീയമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഇത് പുറത്ത് വന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നടി മഞ്ജു പിള്ളയും കെ പി എ സി ലളിതയും അടുത്ത ബന്ധം നിലനിര്‍ത്തിയവരായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടീം മുട്ടീം പരമ്പരയില്‍ അമ്മായിഅമ്മയും മരുമകളുമായാണ് ഇരുവരും അഭിനയിച്ചത്. പരമ്പര ജനപ്രീതി നേടുകയും ചെയ്തിരുന്നു.കെ പി എ സി ലളിതയെ കാണണമെന്ന് പല തവണ താന്‍ പറഞ്ഞതിന് ശേഷമാണ് സിദ്ധാര്‍ത്ഥ് അനുവദിച്ചത് എന്ന് മഞ്ജുപിള്ള നേരത്തെ പറഞ്ഞിരുന്നു. ലളിതാമ്മയുടെ ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ട ആ കിടപ്പ് കണ്ട് നെഞ്ച് പൊട്ടിപ്പോകുന്ന പ്രതീതി ആണ് തനിക്ക് ഉണ്ടായത് എന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.

ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ്, നീലപ്പൊന്‍മാന്‍, ഗജകേസരിയോഗം, വിയറ്റ്‌നാം കോളനി, നെങ്കലം, സന്ദേശം, ശാന്തം തുടങ്ങി മനസ്സിലെന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അനശ്വരമാക്കി ലളിതാമ്മ. അടൂര്‍ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന സിനിമയില്‍ ശബ്ദസാന്നിധ്യമായും ലളിതാമ്മ എത്തിയിരുന്നു. ആത്മകഥയായ കഥ തുടരും എന്ന പുസ്തകത്തിന് ചെറുകാട് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.ടെലിവിഷന്‍ പരമ്പരകളിലും തന്റെ നിറസാന്നിധ്യം അറിയിച്ചു.അഞ്ച് പതിറ്റാണ്ടായി മലയാള സിനിമാ ലോകത്തെ നിറസാന്നിധ്യമായ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലളിതാമ്മ ഇനി മലയാളികളുടെ മനസ്സില്‍ ജീവിക്കും.

Post a Comment

0 Comments