സിനിമകളിലൂടെ തന്നെ ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഉള്ളുതൊടുന്ന കഥാപാത്രങ്ങളെ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചാണ് കെ.പി.എ.സി ലളിത ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഈ തീരാനഷ്ടം നികത്താനാകാത്തതാണ്. ഇപ്പോഴിതാ കെപിഎസി ലളിതയുടെ ഒരു ആരാധിക ആ അതുല്യ പ്രതിഭയുടെ ചിത്രം പൊട്ടുകളില്‍ തീര്‍ത്തിരിക്കുകയാണ്.
തൃശൂര്‍ സ്വദേശി ആയ അശ്വതി കൃഷ്ണയാണ് പൊട്ടുകള്‍ കൊണ്ട് കെപിഎസി ലളിതയുടെ മുഖചിത്രം ഒരുക്കിയത്. കെപിഎസി ലളിതയുടെ ചിരിതൂകി നില്‍ക്കുന്ന ആ മുഖം എങ്ങനെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയും. ആ മുഖചിത്രം പൊട്ടുകളാല്‍ സ്‌നേഹാദരം സമര്‍പ്പിച്ച അശ്വതി എന്ന ഈ കുട്ടികലാകാരിക്ക് ആശംസകളും അഭിനന്ദനങ്ങളും നേരുകയാണ് സോഷ്യല്‍ മീഡിയ, മൂവായിരത്തില്‍ അധികം പൊട്ടുകള്‍ ഉപയോഗിച്ചാണ് പ്രിയപ്പെട്ട താരത്തിന്റെ ചിത്രം അശ്വതി ഒരുക്കിയിരിക്കുന്നത്.
പൊട്ടുകളാല്‍ തീര്‍ത്ത താരത്തിന്റെ ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ മാറുന്നത്. ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷിന്റെ സഹോദരന്‍ ഉണ്ണികൃഷ്ണന്റെ മകളാണ് അശ്വതി. മൂവായിരത്തില്‍ അധികം കറുത്ത പൊട്ടുകള്‍ ഉപയോഗിച്ച് രണ്ടടി വലുപ്പത്തില്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് അശ്വതി ഈ ഒരു ചിത്രം ഒരുക്കിയത്.മണ്ണിലലിഞ്ഞു ചേര്‍ന്നിട്ടും മലയാളി മനസ്സില്‍ മായാതെ കിടപ്പുണ്ട് കെപിഎസി ലളിത എന്ന അനശ്വര നടി. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നാം തീയ്യതി റിലീസിന് ഒരുങ്ങവെ ലളിതയുടെ മുഖം ഒരിക്കല്‍കൂടി വെള്ളിത്തിരയില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
0 Comments