യുക്രൈനിലെ ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

 


ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ കര്‍ണാക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. രക്ഷപ്പെടാനായി ട്രെയിന്‍ വഴി അതിര്‍ത്തിയിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യമാണ് മരണവിവരം പുറത്തുവിട്ടത്.കർണാടകയിലെ ഹാവേരി ജില്ലക്കാരനാണ് നവീൻ. മന്ത്രാലയം വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.

Post a Comment

0 Comments