‘മെഗാ സ്റ്റാർ ആറാടുകയാണ്..’ പടം കഴിഞ്ഞിറങ്ങിയ മമ്മൂട്ടി ആരാധകർ വിളിച്ച് പറഞ്ഞ വാചകം. മോഹൻലാൽ ചിത്രം ആറാട്ട് കണ്ട ശേഷം അഭിപ്രായം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ ആരാധകൻ അന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഭീഷ്മപർവം ആദ്യ ഷോ തന്നെ കാണും അഭിപ്രായം പറയും.
എന്നാൽ ടിക്കറ്റ് കിട്ടാത്തത് െകാണ്ട് തനിക്ക് ആദ്യ ഷോ കാണാൻ കഴിഞ്ഞില്ലെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എന്നിരുന്നാലും സിനിമ കാണുമെന്നും അഭിപ്രായം പറയാമെന്നും യുവാവ് പറയുന്നു.
റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം വമ്പൻ അഭിപ്രായം പുറത്തുവരുമ്പോൾ മമ്മൂട്ടി ആരാധകർ തികഞ്ഞ ആഘോഷത്തിലാണ്. അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോൾ മലയാളി അർപ്പിച്ച വിശ്വാസം 'ഭീഷ്‍മ പര്‍വം' കാത്തു എന്ന് സൈബർ ഇടങ്ങളിലെ പ്രതികരണങ്ങളും ഉറപ്പിക്കുന്നു. ഇതിന് പിന്നാലെ ഫെയ്സ്ബുക്കിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് അമൽ.
‘മഹാമാരിയുടെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ തികവോട് കൂടിയും സിനിമ തിയേറ്ററുകളിൽ വന്ന് കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യർഥിക്കുകയാണ്. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള അപേക്ഷയാണ്. ദയവായി തിയറ്ററിൽ വന്ന് സിനിമ ആസ്വദിക്കൂ..’ അമൽ നീരദ് കുറിച്ചു.
0 Comments