'മൂന്ന് ശസ്ത്രക്രിയ, സിസേറിയൻ, ഡിസ്കിന് തകരാർ'; എല്ലാം അതിജീവിച്ച് തിരികെ എത്തിയ അനുഭവം പങ്കുവെച്ച് നടി മന്യ!


 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മന്യ. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന മന്യ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന മന്യയുടെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്. 

മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കിയതിനെപ്പറ്റിയും ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ കണ്ടെത്തിയതിനെക്കുറിച്ചുമെല്ലാം മന്യ നേരത്തെ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ബി​ഗ് ബോസ് സീസൺ 4ൽ 'തങ്കച്ചൻ വിതുര' ഉണ്ടാകില്ല, തെളിവുകൾ പുറത്ത്, പകരം എത്തുന്നത് ഈ താരങ്ങൾ! ഇപ്പോഴിതാ ആരാധകർക്ക് പ്രചോദനം നൽകുന്ന രീതിയിൽ ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് മന്യ. 

ജീവിത പോരാട്ടങ്ങളിൽ നിന്നും പിന്മാറരുതെന്നാണ് മന്യ പങ്കുവെച്ച പുതിയ വീ‍ഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞ് വെക്കുന്നത്. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്‌കിന് തകരാറും വന്ന ശേഷവും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും നൃത്തം ചെയ്യുകയും സുഖമായി എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് മന്യയുടെ പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റ്. 

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയെങ്കിലും മന്യയുടെ തിരിച്ച് വരവ് ആ​ഗ്രഹിക്കുന്നവരാണ് മലയാളികൾ. 'ഇവൾ വന്നതോടെ ജീവിതത്തിൽ നിന്നും പലതും പഠിച്ചു'; കൈക്കുഞ്ഞുമായി നടി ജിലു ജോസഫ്! ജോക്കർ സിനിമ കണ്ടവർ ആരും മന്യയെ മറക്കാൻ സാധ്യതയില്ല. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാർഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കാൻ അവസരവും താരത്തിന് ലഭിച്ചു. 2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിൽ 2016 ൽ ഒരു മകൾ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. മുപ്പത്തൊമ്പതുകാരിയായ മന്യയുടെയും മകളുടെയും ഫ്രീക്കൻ ലുക്കിലുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്യയെ പോലെ ഫ്രീക്കത്തി തന്നെയാണ് മകളും എന്നാണ് ചിത്രങ്ങൾ കണ്ടവരുടെ പ്രതികരണം. 

ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.



Post a Comment

0 Comments