വണ്ണം കൂടിയപ്പോള്‍ തെലുങ്കിലുള്ളവരൊക്കെ കളിയാക്കി തുടങ്ങി; ശരീരഭാരം കുറച്ച് മേക്കോവറായതിനെ കുറിച്ച് ഷംന കാസിം

 


കിടിലന്‍ മേക്കോവര്‍ നടത്തി കൊണ്ട് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ഷംന നല്ലൊരു നര്‍ത്തകി കൂടിയാണ്. ഒരു കാലത്ത് ശരീരഭാരം നിയന്ത്രിച്ച് വന്നിരുന്നെങ്കിലും പിന്നീട് അതങ്ങ് കൂടുകയായിരുന്നു. 

ഇപ്പോള്‍ കിടിലനൊരു മേക്കോവര്‍ നടത്തിയപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ച് തുടങ്ങിയതെന്നാണ് ഷംനയിപ്പോള്‍ പറയുന്നത്.ശരീരഭാരം കൂടുന്നതിന് അനുസരിച്ച് വസ്ത്രം ധരിക്കുമ്പോള്‍ പോലും ആത്മവിശ്വാസം ഇല്ലാതായി പോവുമായിരുന്നു എന്നും ഡയറ്റ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഷംന പറഞ്ഞത്. 


നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം...

'കൊച്ചിയില്‍ താമസിക്കുകയാണെങ്കിലും താന്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് ഷംന പറയുന്നത്. ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയവ ആണ്. മാത്രമല്ല വീട്ടില്‍ എല്ലാവരും നല്ല ഭക്ഷണപ്രിയരുമാണ്. എന്നാല്‍ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ വണ്ണമുണ്ടെങ്കില്‍ അത് നമ്മുടെ സ്റ്റാമിനയെ ബാധിക്കും. മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് ഞാന്‍ ഡയറ്റിങ്ങിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നത്. തെലുങ്കില്‍ എല്ലാവരും ഡയറ്റൊക്കെ കൃത്യമായി ചെയ്യുന്നവരാണ്. അവരൊക്കെ വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും.

വസ്ത്രം ധരിക്കുമ്പോള്‍ വണ്ണം കൂടുതലുണ്ടെങ്കില്‍ അ് ആത്മവിശ്വാസത്തെ തന്നെ ബാധിക്കും എന്നാണ് ഷംന പറയുന്നത്. കന്ധകോട്ടൈ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നി തുടങ്ങിയതെന്ന് ഷംന പറയുന്നു. അഞ്ചാറ് വര്‍ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിര്‍ദ്ദേശത്തോടെയാണ് ഡയറ്റ് നോക്കുന്നത്. ഇപ്പോള്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് ഏതാണ് നല്ല ഭക്ഷണം എന്ന് അറിഞ്ഞ് തുടങ്ങിയത്. ആവശ്യ ഘട്ടങ്ങളില്‍ ഡയറ്റീഷന്റെ സഹായം തേടും.

2009 ല്‍ തന്റെ ശരീരഭാരം ഏഴുപത് കിലോ ആയിരുന്നു. 2011 ല്‍ അത് 58 കിലോയിലേക്ക് എത്തിച്ചു. വര്‍ഷങ്ങളോളം അത് നിലനിര്‍ത്തി. പിന്നീട് വണ്ണം വച്ച് തുടങ്ങി. അടുത്തിടെ ഒരു ഡയറ്റ് മേക്കോവര്‍ ഉണ്ടായപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് എന്നാണ് ഷംന പറയുന്നത്. ഇപ്പോള്‍ അറുപത് കിലോ ഭാരമുണ്ടെങ്കിലും അത് കൊഴുപ്പല്ല. പേശീ ഭാരമാണ്. ഒന്നിടവിട് ദിവസങ്ങളില്‍ താന്‍ നാല്‍പ്പത്തിയഞ്ച് മിനുറ്റോളം വര്‍ക്കൗട്ടും ചെയ്യാറുണ്ടെന്ന് ഷംന പറയുന്നു.

2019 ല്‍ റിലീസ് ചെയ്ത മാക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് ഷംന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം തെലുങ്കിലും തമിഴിലും സജീവമാവുകയായിരുന്നു. ഇടയ്ക്ക് കന്നട ചിത്രത്തിലും നടി അഭിനയിച്ചു. ഇനി വൃത്തം എന്ന സിനിമയിലൂടെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വരാനൊരുങ്ങുകയാണ് ഷംന. മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയും ഷംന തിളങ്ങിയിരുന്നു. എന്തായാലും ശക്തമായൊരു തിരിച്ച് വരവിലൂടെ നടി എത്തട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകർ.

Post a Comment

0 Comments