മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ച ഒരു സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ ഒരുക്കിയിരുന്നത്. അന്നുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോഡുകളേയും തിരുത്തികുറിച്ച ഈ സിനിമയിലെ മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഓരോ മമ്മൂക്ക ആരാധകനേയും കോരിത്തരിപ്പിക്കുന്നത്.
സിനിമയില്‍ ഒറ്റ ടേക്കില്‍ തന്നെ ഒരു വലിയോ ഷോട്ട് അവിസ്മരണീയമായി അഭിനയിച്ചു തകര്‍ത്ത മമ്മൂട്ടിയെ കുറിച്ചാണ് സംവിധായകന്‍ ഓര്‍ത്തെടുക്കുന്നത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രം വെള്ളമടിച്ച് എത്തി കെ.പി.എ.സി ലളിതയേയും ഇന്നസെന്റിനേയും എല്ലാം ചീത്ത പറയുന്ന ഒരു സീന്‍ ആയിരുന്നു അത്. വെള്ളമടിച്ചുള്ള സീന്‍ എന്നാണ് എടുക്കുന്നതെന്ന് മമ്മൂട്ടി സെറ്റില്‍ എന്നും ചോദിക്കാറുണ്ടായിരുന്നെന്ന് പറയുകയാണ് സുരേഷ് ബാബു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ഷൂട്ടിങ് തുടങ്ങിയ ശേഷം ഇടയ്ക്കിടെ വന്ന് മമ്മൂക്ക ചോദിക്കും വെള്ളമടിച്ചുള്ള ആ സീന്‍ എന്നാണ് എടുക്കുന്നതെന്ന്. പക്ഷെ അപ്പോള്‍ ആ സീന്‍ ചിത്രീകരിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ ഞാന്‍ മമ്മൂക്ക ചോദിക്കുമ്പോള്‍ പറയും രണ്ട് ദിവസം കഴിയും എന്ന്. എന്നാലും ആകാംക്ഷ കാരണം മമ്മൂക്ക ആ സീന്‍ എടുക്കുന്നവരെ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കുമായിരുന്നു. ഈ സീനിനെ കുറിച്ച് മാത്രമേ മമ്മൂക്ക അങ്ങനെ ചോദിച്ചിട്ടുമുള്ളൂ.
ഞാനും അന്ന് ചിന്തിച്ചു, മമ്മൂക്കയെന്താ അങ്ങനെ ചോദിക്കുന്നതെന്ന്,’ എന്നാല്‍ ആക്ഷന്‍ പറഞ്ഞതും മമ്മൂക്ക ആ കഥാപാത്രത്തിലേക്ക് ഇറങ്ങി. പക്കാ കള്ളുകുടിയനായി ഓവറാക്കാതെ ജീവിച്ച് കാണിച്ചു. ആ സ്ലാങും പ്രയോഗവും ശരീര ഭാഷയും എല്ലാം കണ്ട് ഞാന്‍ പോലും അന്തംവിട്ട് നിന്നു എന്നാണ സംവിധായകന്‍ പറയുന്നത്. ആരാധകരില്‍ നിന്നും ഏറെ പ്രശംസകിട്ടിയ ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍
0 Comments