വിവാഹ വേദിയിലേക്ക് കയറുന്ന വധുവിനെ കണ്ട് മയങ്ങി വീണ് വരന്‍- വീഡിയോ

 


ഇഷ്ടപ്പെട്ടയാളെ തന്നെ വിവാഹം കഴിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കാറുള്ളു. വിവാഹദിവസം ഏറ്റവും സന്തോഷവാന്മാരായിരിക്കും ഈ രണ്ടുപേര്‍. അത്തരത്തില്‍ സന്തോഷം കാരണം വരന്‍ മയങ്ങി വീഴുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

 തന്റെ പ്രിയതമയെ അത്തരത്തില്‍ രസകരവും ഹൃദ്യവുമായി വരന്‍ സ്വാഗതം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. വധുവിന്റെയോ വരന്റെയോ പേരോ സ്ഥലമോ വ്യക്തമല്ല. ‘വെഡ്എബൗട്ട്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങള്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട വ്യക്തിയെ കല്യാണം കഴിക്കുമ്പോള്‍’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.

വരനും കൂട്ടുകാരും വധുവിനെ കാത്തു വേദിയില്‍ നില്‍ക്കുന്നു. കൂട്ടുകാരികള്‍ക്കൊപ്പം എത്തിയ വധുവിനെ കണ്ട് വരന്‍ മയങ്ങി കൂട്ടുകാരുടെ കൈകളിലേക്ക് വീഴുന്നു. എന്നിട്ട് ചിരിക്കുന്നു. ഇതു കണ്ട് കൂട്ടുകാരും ചിരിക്കുന്നു. അടുത്ത നിമിഷം വരന്‍ എഴുന്നേല്‍ക്കുകയും വധുവിന്റെ കൈപ്പിടിച്ച് വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

Post a Comment

0 Comments