നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് മോഹന്‍ലാലും ഞാനും തമ്മില്‍ തര്‍ക്കമായി; ആ സൗഹൃദത്തിന്റെ തുടക്കത്തെ കുറിച്ച് എംജി

 


ഗായകനും സംഗീതസംവിധായകനുമായ എംജി ശ്രീകുമാറും നടന്‍ മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് എല്ലാം തന്നെ അറിയാം. ഒരു വഴക്കില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്, പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഈ താരങ്ങള്‍. ഇപ്പോള്‍ ലാലുമായുള്ള സൗഹൃദത്തെ കുറിച്ചാണ് എംജി പറയുന്നത്.

 മോഹന്‍ലാല്‍ എംജി കോളേജിലും, ശ്രീകുമാര്‍ ആര്‍ട്‌സ് കോളേജിലും പഠിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെടുന്നത്.ഒരു വഴക്കിലൂടെ ആയിരുന്നു ഇരുവരും പരിചയപ്പെടുന്നത്. അന്ന് അവിടെ ഫ്‌ലവേഴ്‌സ് ഡേ എന്ന ഇവന്റെ ഡേ ഉണ്ട്. ആ ഇവന്റെില്‍ എല്ലാ കോളേജില്‍ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. ഞങ്ങളും ഗ്രൂപ്പും അന്ന് പരിപാടി കാണാന്‍ ഉണ്ടായിരുന്നു. എം ജി കോളേജിലെ ഒരു ഗ്രൂപ്പും ഉണ്ടായിരുന്നു. തോള്‍ ചെരിച്ചു നടന്ന അവന് ഒരു വില്ലന്‍ ലുക്ക് ആയിരുന്നു.

ഒരു ദിവസം എംജി കോളജിലെ പെണ്‍കുട്ടികളെ കമന്റ് അടിച്ചു എന്ന സംഭവം ഇദ്ദേഹത്തിന്റെ ചെവിയിലെത്തി, ഞങ്ങളുടെ ഗ്യാങ്ങ് ടാഗോര്‍ തിയേറ്ററിന്റെ ഒരു സൈഡില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മോഹന്‍ലാല്‍ വന്ന് ആരാണ് കമന്റ് അടിച്ചതെന്ന് ചോദിക്കുന്നത്. കൂട്ടത്തില്‍ ഉള്ളവര്‍ ഞാന്‍ ആണെന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു. നിനക്ക് കമന്റ് അടിക്കണോ എന്ന് ചോദിച്ചു വാക്കുതര്‍ക്കമായി ഞങ്ങള്‍. ഇത് ടാഗോര്‍ തീയേറ്റര്‍ ആയതുകൊണ്ട് ഞാന്‍ ഒന്നും ചെയ്യുന്നില്ല , നീ റോഡിലേക്ക് വാ എന്ന് പറഞ്ഞു.

9 മണി വരെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിയപ്പോഴും മോഹന്‍ലാല്‍ റോഡില്‍ തന്നെ ഉണ്ടായിരുന്നു. നന്നായി പേടിച്ചിരുന്നു. ഞാനല്ല എന്ന് പറഞ്ഞപ്പോഴാണ് വെറുതെ വിട്ടത്. പിന്നെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത് , ഞങ്ങള്‍ സുഹൃത്തുക്കളായി മാറുന്നതെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

Post a Comment

0 Comments