ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം മുടങ്ങി, സത്യമാണ്... പക്ഷേ!! രചനയെ കുറിച്ച് ഇത് കൂടി അറിയണം..!

 


രചന നാരായണന്‍കുട്ടിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അവതാരികയായും മിനിസ്‌ക്രീന്‍ ആര്‍ട്ടിസ്റ്റായും തിളങ്ങിയ താരം, നല്ലൊരു നര്‍ത്തകി കൂടിയാണ്. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച മറിമായം എന്ന പരമ്പരയാണ് രചനയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. 

അതേസമയം, തീര്‍ത്ഥാടനം’ എന്ന സിനിമയിലൂടെയാണ് നടി രചന നാരായണന്‍ കുട്ടി അഭിനയ രംഗത്ത് എത്തിയത്,ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ കടന്നു പോകേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും അതില്‍ നിന്നെല്ലാം മോചിതയായിട്ടും ഇപ്പോഴും തന്നെ കുറിച്ച് പലതരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ചും തുറന്ന് പറയുകയാണ് താരം. രചനയുടെ വാക്കുകളിലേക്ക്.. കുറച്ച് കാലം മുന്‍പ് വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ട്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു.

സാധാരണ എല്ലാവരും അങ്ങനെയാണ്. ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും, വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി,

പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും. നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും, ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു… അതൊക്കെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു എന്നാണ് താരം പറയുന്നത്.

Post a Comment

0 Comments